ഹണിമൂണിന് എവിടെപ്പോകുന്നു? അവിടെയെന്തൊക്കെ ചെയ്യും? എന്നെല്ലാം അനാവശ്യ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. റസായുടെ ഈ പെരുമാറ്റത്തെക്കുറിച്ച് ട്രെയ്നർ ഖുറേഷിയോട് പറഞ്ഞപ്പോൾ, അയാളെ നിയന്ത്രിക്കുന്നതിന് പകരം ഖുറേഷി റസായെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി
നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണവുമായി മറ്റൊരു ജീവനക്കാരി. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്ററിലെ ജീവനക്കാരിയാണ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. നാസിക്കിലെ ടിസിഎസ് കമ്പനിയിൽ അസോസിയേറ്റ് ആയാണ് യുവതി ജോലിക്ക് ചേർന്നത്. ഭർത്താവ് പൂനെയിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഞാൻ നാസിക്കിൽ ഭർതൃമാതാപിതാക്കളുടെ കൂടെയായിരുന്നു താമസം. വിവാഹശേഷം 2025 ജൂൺ മുതലാണ് ഞാൻ ടിസിഎസിൻ്റെ നാസിക് ബ്രാഞ്ചിൽ അസോസിയേറ്റായി ജോലി ചെയ്യാൻ തുടങ്ങിയത്.
2025 ജൂൺ 24ന് യുവതിക്ക് പരിശീലനം തുടങ്ങി. ഷാരൂഖ് ഖുറേഷി, ജയേഷ് ഗുഞ്ജൽ എന്നിവരായിരുന്നു യുവതിക്ക് ലഭിച്ച ട്രെയിനർമാർ. ട്രെയ്നിംഗ് സമയത്ത് ലോൺ ബ്രാഞ്ചിലെ ടീം ലീഡറായ റസാ മേനോൻ ഞങ്ങളുടെ ട്രെയ്നിംഗ് റൂമിൽ വരുമായിരുന്നു. അയാൾക്ക് ട്രെയ്നിംഗുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും അവിടെ വന്ന് സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. നിൻ്റെ ഭർത്താവ് ദൂരെയാണല്ലോ, എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റുന്നുണ്ടോ? പേടിയാകുന്നില്ലേ? എൻ്റെ സഹായം വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും പറയാം, ഞാൻ സഹായിക്കാൻ തയ്യാറാണ് എന്നൊക്കെ റസാ മേനോൻ പറയുമായിരുന്നുവെന്നാണ് യുവതി ആരോപിച്ചിട്ടുള്ളത്.
അന്ന് തൻ്റെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ. എന്നിട്ടും അയാൾ തൻ്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മോശം കമൻ്റുകൾ പറയുമായിരുന്നു. ഇപ്പോൾ കല്യാണം കഴിഞ്ഞതേയുള്ളോ? ഹണിമൂണിന് എവിടെപ്പോകുന്നു? അവിടെയെന്തൊക്കെ ചെയ്യും? എന്നെല്ലാം അനാവശ്യ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. റസായുടെ ഈ പെരുമാറ്റത്തെക്കുറിച്ച് ട്രെയ്നർ ഖുറേഷിയോട് പറഞ്ഞപ്പോൾ, അയാളെ നിയന്ത്രിക്കുന്നതിന് പകരം ഖുറേഷി റസായെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നത്.
ഷാരൂഖ് ഖുറേഷിയും തൻ്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. പ്രണയവിവാഹമായിരുന്നോ അതോ വീട്ടുകാർ ഉറപ്പിച്ചതാണോ എന്നൊക്കെ ചോദിച്ചു. ഖുറേഷിയും റസായും ചേർന്ന് ശല്യം ചെയ്തുവെന്നും യുവതി ആരോപിക്കുന്നത്. റസാ മേനോൻ തനിക്ക് 'പ്ലെയർ' എന്ന് പേരിട്ടിരുന്നു. ഓഫീസിൽ കയറുമ്പോഴെല്ലാം 'പ്ലെയർ' എന്ന് വിളിക്കുമായിരുന്നു. ജോലിയിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായി ഷാരൂഖിനോട് പറഞ്ഞാൽ, അയാൾ റസായെ വിളിച്ചുവരുത്തും. റസാ വന്നിട്ട്, എന്തുപറ്റി പ്ലെയർ? ജോലി ചെയ്യാൻ പറ്റുന്നില്ലേ? ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നോട് പറ എന്ന് പറയുമായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
നിൻ്റെ ഭർത്താവ് എന്താ ഇങ്ങോട്ട് വരാത്തത്? നിങ്ങൾ പുതുതായി വിവാഹിതരായവരല്ലേ. നിന്നെ പിരിഞ്ഞിരിക്കാൻ അയാൾക്കെങ്ങനെ കഴിയുന്നു? ഞാൻ അയാളുടെ സ്ഥാനത്തായിരുന്നെങ്കിൽ, നിന്നെ വിട്ട് എങ്ങോട്ടും പോകില്ലായിരുന്നു. എപ്പോഴും നിൻ്റെ കൂടെത്തന്നെ ഇരുന്നേനെ, എന്നൊക്കെ പറഞ്ഞും കളിയാക്കലുകൾ നേരിട്ടിരുന്നു. ഈ വർഷം മാർച്ചിൽ ഗുഡി പഡ്‌വ ആഘോഷദിവസം സാരിയുടുത്ത് ഓഫീസിൽ വന്നപ്പോൾ റസാ എൻ്റെ സാരിയിൽ പിടിച്ചുവലിച്ചെന്നും യുവതി പരാതിപ്പെട്ടു.
നാസിക്കിലെ ടിസിഎസ് കമ്പനിയിൽ നടന്ന നിർബന്ധിത മതപരിവർത്തനം, ലൈംഗികാതിക്രമം എന്നീ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റസാ മേനോൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.


