അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്. 

ബെം​ഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴു വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. അപകട സ്ഥലത്ത് വെച്ച് കാറോടിച്ചയാളെ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇയാൾക്കൊപ്പം കാറിൽ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. അതേസമയം, ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

YouTube video player