പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുക എന്നത് പൊലീസിന്റെ കടമയാണ്. പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്.

ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി ഛത്തീസ്​ഗഢ് ബിജെപി. കന്യാസ്ത്രീകൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ കോടതിയിൽ തെളിയിക്കട്ടെയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് ശ്രീവാസ്തവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുക എന്നത് പൊലീസിന്റെ കടമയാണ്. പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജാമ്യം നൽകിയ കോടതി തീരുമാനത്തെ അംഗീകരിക്കുന്നു. മതപരിവർത്തനം ചത്തീസ്ഗഡിൽ വലിയ വിഷയമാണ്. മനുഷ്യക്കടത്ത് തടയുക എന്നത് സർക്കാരിൻ്റെ കർത്തവ്യമാണ്. ബിജെപിക്ക് ഇക്കാര്യത്തിൽ ഒരു നിലപാട് മാത്രമാണുള്ളത്. കോൺഗ്രസിനെ പോലെ തരം പോലെ നിലപാട് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി ഛത്തീസ്‌ഗഡ്‌ ബിജെപി ജനറൽ സെക്രട്ടറി സഞ്ജയ് ശ്രീവാസ്തവ