നേരത്തെ 2092രൂപയായിരുന്നു. വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത് സിലിണ്ടറിന് കൂടുകയാണ്.
ദില്ലി: ഇരുട്ടടിയായി വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത് സിലിണ്ടറിന് കൂടുകയാണ്. കൊച്ചിയിൽ വില 3085 രൂപയായി. തിരുവനന്തപുരത്ത് 3106 രൂപയും വര്‍ധനവ്. കോഴിക്കോട് 3117 രൂപയായിരിക്കും സിലിണ്ടറിന് ഈടാക്കുക.

