തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗൺസിലർ അഖില ജിഎസിന് സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ഹിന്ദ് എന്ന് പറഞ്ഞതുകൊണ്ട് സൈബർ ആക്രമണം നേരിട്ടു. അവർക്ക് മാപ്പ് പറയേണ്ടി വന്നു. ഇത്തരം മാനസികാവസ്ഥയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും ബിജെപി വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പലിടക്കം നേടുമെന്നും അനിൽ ആന്റണി ദില്ലിയിൽ പറഞ്ഞു.

YouTube video player