ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ സഖ്യത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് വിലയിരുത്തല്‍
ദില്ലി: ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ സഖ്യത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് വികാരം ഉയർന്നത്. അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്യും. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുന്നണിയിൽ തുടരണോയെന്ന് പാർട്ടിയിൽ ആലോചന വരുന്നത്. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ ചർച്ച ഇന്നത്തെ യോഗത്തിൽ നടന്നില്ല. പ്രാഥമികമായ വിലയിരുത്തൽ മാത്രമാണ് നടന്നത്. കേരള ഘടകം ഇക്കാര്യത്തിൽ സത്യസന്ധമായ വിലയിരുത്തൽ നടത്തുമെന്നാണ് ദേശീയ നേതൃത്ത്വം പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.


