തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുൽ കാറിൽ കയറിയതിന്‌ പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി.

ചെന്നൈ: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുൽ കാറിൽ കയറിയതിന്‌ പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രാഹുൽ ​ഗാന്ധി തമിഴ്നാട്ടിലെത്തിയത്.

അതേസമയം, സ്റ്റാലിൻ സഹോദരനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു രാഹുലിൻ്റെ പ്രസം​ഗം. സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എഐഎഡിഎംകെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിന്റെ പേര് രാഹുൽ പരാമർശിച്ചത്. സ്റ്റാലിനെ നീക്കാൻ മോദി ശ്രമിക്കുന്നുവെന്നും അദ്ദേഹം സ്വതന്ത്രനാണെന്നും സ്റ്റാലിനെ സമ്മർദത്തിൽ ആക്കാൻ മോദിക്ക് കഴിയില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മോദിക്ക് എന്ത് സ്വപ്നവും കാണാം. പക്ഷെ വോട്ടെണ്ണുമ്പോൾ യാഥാർഥ്യം തിരിച്ചറിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡി എം കെ കോൺഗ്രസ് സഖ്യം തമിഴ്നാട്‌ തൂത്തുവാരും. തമിഴ് ജനതയുടെ കരുത്ത് മോദിയും അമിത് ഷായും മനസിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, സ്റ്റാലിനൊപ്പം പങ്കാളികളാണ് തങ്ങളെന്നും എന്നാൽ ഡി എം കെയെ തങ്ങൾ വിരട്ടില്ലെന്നും സമ്മർദത്തിൽ ആക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിക്കും ആർഎസ്എസിനും തമിഴ്നാട്ടിൽ കടക്കാനാകില്ല. മണ്ഡല പുനർനിർണായത്തിനയുള്ള വനിത ഭേദഗതി ബില്ല് ദേശവിരുദ്ധമാണ്. പ്രതിപക്ഷം പാറ പോലെ ഉറച്ചുനിന്നു. നമ്മുടെ മുന്നണി ബി ജെ പിയുടെ നീക്കങ്ങളെ തടയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലിയിൽ നിങ്ങളുടെ പടയാളിയാണ് ഞാൻ. നിങ്ങളെ സംരക്ഷിക്കാൻ എന്തും ചെയ്യും. മോദിയുടെ മുഖം ഇന്നലെ നിങ്ങൾ കണ്ടില്ലേ. ആത്മവിശ്വാസം ഇല്ലാത്ത മോദിയെ കണ്ടു. പ്രതിപക്ഷ നിരയിലേക്ക് നോക്കാൻ പോലും മോദിക്ക് കഴിഞ്ഞില്ല. ഒരു വശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു മോദി. കാരണം മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും. കിടക്കാൻ പറഞ്ഞാൽ കിടക്കും. ട്രംപ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. എപ്സ്റ്റീൻ ഫയലിലൂടെ മോദിയെ നിയന്ത്രിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

YouTube video player