ദില്ലിയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ​ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ  പിൻവലിച്ചു. വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ​ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. സ്കൂളുകളിൽ ആറ് മുതലുള്ള ക്ലാസുകൾക്ക് പൂർണമായും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ തുടരും. അതേസമയം, ദില്ലിയിൽ വാഹനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 250ൽ താഴെ തുടരുകയാണ്.

YouTube video player