പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദില്ലി: മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം. പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മായാബന്ദറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അതേസമയം, റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി. 

YouTube video player