11:11 AM (IST) Feb 24

Malayalam news liveജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു.

Read Full Story
10:49 AM (IST) Feb 24

Malayalam news liveവൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി; കൊലപ്പെടുത്തി ട്രാക്കിൽ തള്ളിയെന്ന് സംശയം, പൊലീസ് അന്വേഷണം

സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സ്വിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്നുള്ള അന്വേഷണം നടത്തുകയാണ് പൊലീസ്.

Read Full Story
10:00 AM (IST) Feb 24

Malayalam news live'ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ല'; ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവിന്റെ തുറന്നു പറച്ചിൽ വൈറൽ

ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു.

Read Full Story
09:20 AM (IST) Feb 24

Malayalam news liveസഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം

സഭയിൽ നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് മന്ത്രിമാർ പറയുന്നു. പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ല. 

Read Full Story
08:34 AM (IST) Feb 24

Malayalam news liveഎറണാകുളത്ത് ട്വൻ്റി- 20യ്ക്ക് പരമാവധി സീറ്റുകൾ വിട്ടു നൽകാൻ എൻഡിഎ; സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം

ആറ് മുതൽ എട്ടു സീറ്റിൽ വരെ എറണാകുളം ജില്ലയിൽ ട്വൻ്റി- 20 മത്സരിക്കും. തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ബിജെപി വോട്ടുകൾക്കൊപ്പം ട്വൻ്റി- 20 വോട്ടുകൾ സമാഹരിക്കാനായാൽ ജയം ഉറപ്പെന്നാണ് പ്രതീക്ഷ

Read Full Story
08:11 AM (IST) Feb 24

Malayalam news liveകോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന് പ്രായോ​ഗിക തടസ്സമെന്ന് വാദം

 കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകള്‍ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്.

Read Full Story
07:40 AM (IST) Feb 24

Malayalam news liveറാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, അസൗകര്യങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റും

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത.

07:40 AM (IST) Feb 24

Malayalam news liveകാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം

കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ആശുപത്രിയിൽ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിൻറെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറയുന്നത്.

07:39 AM (IST) Feb 24

Malayalam news liveവൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.