ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്ന സംശയം ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
- Home
- News
- India News
- തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ മൃതദേഹത്തിനടുത്ത് കുറുക്കൻമാർ, മണലിൽ കൈ കൊണ്ട് കുഴിയെടുത്ത് മൂടി, പൊന്നാനി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ മൃതദേഹത്തിനടുത്ത് കുറുക്കൻമാർ, മണലിൽ കൈ കൊണ്ട് കുഴിയെടുത്ത് മൂടി, പൊന്നാനി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും.
Malayalam News Live : തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ മൃതദേഹത്തിനടുത്ത് കുറുക്കൻമാർ, മണലിൽ കൈ കൊണ്ട് കുഴിയെടുത്ത് മൂടി, പൊന്നാനി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
Malayalam News Live : 'രണ്ട് ബാറ്ററി കാരണം 31 വർഷം നഷ്ടമായി, രാജീവ് ഗാന്ധിയെ വധിക്കുമെന്ന് അറിഞ്ഞിരുന്നില്ല'; പേരറിവാളൻ
31 വർഷത്തെ ജയിൽവാസത്തിൽ പലതും മനസിലാക്കിയെന്നും നീതി ലഭിക്കാത്തവർക്കായി പൊരുതുമെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പേരറിവാളൻ.
Malayalam News Live : 'കേരളത്തിലെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യൻ'; കെസിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കണമെന്ന് താരിഖ് അൻവർ
രാഹുലിൻ്റെ തീരുമാനം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസിൽ എന്തെന്നറിയില്ല. കെ സിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണെന്നും താരിഖ് അൻവർ പറഞ്ഞു. മുൻപ് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു താരിഖ് അൻവർ.
Malayalam News Live : എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; 'ഭരണ വിരുദ്ധ വികാരമില്ല'
എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ തരം താണ ആക്ഷേപങ്ങളുന്നയിച്ചു. ജനം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.
Malayalam News Live : ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി; പേവിഷബാധയെന്ന് സംശയം
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. വെളുപ്പിന് നാലരയോടെയാണ് രോഗിയെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
Malayalam News Live : 'തന്റെ പേരിൽ നടക്കുന്നത് വ്യാജപ്രചരണം'; പ്രായവിവാദത്തിൽ കോടതിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി വൈറൽ താരം
തന്‍റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Malayalam News Live : വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി, വർധിപ്പിച്ചത് 993 രൂപ; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
നേരത്തെ 2092രൂപയായിരുന്നു. വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത് സിലിണ്ടറിന് കൂടുകയാണ്.
Malayalam News Live : 'മുസ്ലിം ലീഗിൽ ചേർന്ന ശേഷം ക്ഷേത്രപരിപാടികളിൽ ചിലർ വിലക്ക് ഏർപ്പെടുത്തുന്നു'; ആരോപണവുമായി ഞരളത്ത് ഹരിഗോവിന്ദൻ
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് തള്ളിക്കളഞ്ഞ ആളാണ് താനെന്നും ഹരി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Malayalam News Live : ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.