ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു.

ദില്ലി: ഉത്തരാഖണ്ഡിൽ ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു. ജ​ഗത്പുരയിലെ ആത്രിയ ക്ഷേത്രത്തിനടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മർദിച്ചവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണെന്നടക്കം ചൂണ്ടിക്കാട്ടി ഷാഹിദ് പൊലീസിൽ പരാതി നൽകി. സ്ഥലത്ത് ഇരു വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പരാതിയിൽ നടപടിയുണ്ടാകുമെന്ന് യുപി പോലീസ് അറിയിച്ചു. നാട്ടുകാരോട് സംയമനം പാലിക്കാനും പൊലീസ് ആഹ്വാനം ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming