ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടന്നാണ് മരണം.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കഴിഞ്ഞ മാസമാണ് പശ്ചിമബംഗാളിൽ രണ്ട് പേർക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഒരുമാസമായി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു യുവതി. ചികിത്സയിലായിരുന്ന മറ്റൊരു നേഴ്സ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് 25കാരി മരണത്തിന് കീഴടങ്ങുന്നത്.



