11:19 PM (IST) Feb 09

Malayalam news liveപാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്നയാള്‍ക്ക് വെട്ടേറ്റു; വാണിയംപാറയിൽ സാമ്പത്തിക തര്‍ക്കത്തിനിടെ വയോധികന് വെട്ടേറ്റു

പാലക്കാട് രണ്ടിടങ്ങളിലായി ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്ന ആൾക്ക് വെട്ടേറ്റു. വാണിയംപാറയിൽ സാമ്പത്തിക തർക്കത്തിനിടെ കെ പി മാത്യു എന്നയാള്‍ക്കും വെട്ടേറ്റു.

Read Full Story
11:07 PM (IST) Feb 09

Malayalam news liveഅമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം

അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.

Read Full Story
10:16 PM (IST) Feb 09

Malayalam news liveറഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി

Read Full Story
08:45 PM (IST) Feb 09

Malayalam news liveരാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും, ബജറ്റിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക തുക വകയിരുത്തും

രാജ്യത്തെ റെയിൽവേയുടെ ശുചിത്വം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്തു. 16 സോണുകളിലായി 96 ട്രെയിനുകളാണ് ഓഡിറ്റ് ചെയ്തത്.

Read Full Story
07:47 PM (IST) Feb 09

Malayalam news liveകൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്‍റര്‍ ഒടുവിൽ യാഥാർഥ്യമായി. 449 കോടി രൂപ ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്‍ററിന്‍റെറെ ഉദ്ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Read Full Story
06:38 PM (IST) Feb 09

Malayalam news liveഒടുവിൽ സഹികെട്ട് കീഴടങ്ങൽ! മോഷ്ടിച്ച ബൈക്കുമായി വിലസി ഗതാഗത നിയമലംഘനം നടത്തിയ കള്ളൻ ഒടുവിൽ പിടിയിൽ

കൊല്ലം പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസിൽ കീഴടങ്ങിയത്

Read Full Story
06:03 PM (IST) Feb 09

Malayalam news liveഅയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരിയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്

Read Full Story
05:54 PM (IST) Feb 09

Malayalam news liveമണിപ്പൂർ സംഘർഷം രൂക്ഷം; വീടുകൾക്ക് തീയിട്ടു, പലായനം ചെയ്ത് ​ഗ്രാമവാസികൾ, പ്രദേശത്ത് കർഫ്യൂ, കൂടുതൽ ആക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ്

മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു

Read Full Story
05:11 PM (IST) Feb 09

Malayalam news liveകോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ല, മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടിഎ ജോസഫ്

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു

Read Full Story
04:32 PM (IST) Feb 09

Malayalam news liveഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. 

Read Full Story
04:29 PM (IST) Feb 09

Malayalam news liveഎല്ലാ ദിവസവും ആഘോഷിക്കുന്നതാണ് റോയിയുടെ രീതി, കുടുംബം തകര്‍ക്കുന്ന രീതിയിൽ ചില യൂട്യൂബര്‍മാര്‍ വാര്‍ത്ത നൽകുന്നു; കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്

ആദായ നികുതി പരിശോധന സാധാരണ നടപടിയുടെ ഭാഗമാണെന്നും കമ്പനി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. സിജെ റോയിയുടെ മരണത്തിനുശേഷം ചില യൂട്യൂബേഴ്സ് കുടുംബം തകര്‍ക്കുന്ന രീതിയിൽ മോശം വാര്‍ത്ത നൽകുകയാണെന്നും ടിഎ ജോസഫ്

Read Full Story
03:55 PM (IST) Feb 09

Malayalam news liveസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കൂട്ടി സർക്കാർ, വർധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർധിപ്പിച്ച് സർക്കാർ. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. ഡിഎ കുടിശിക തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

Read Full Story
03:41 PM (IST) Feb 09

Malayalam news liveപ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി; പിന്നാലെയോടി പൊലീസ്, വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.

Read Full Story
03:35 PM (IST) Feb 09

Malayalam news liveകോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം; ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു.

Read Full Story
03:05 PM (IST) Feb 09

Malayalam news liveമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.

Read Full Story
02:51 PM (IST) Feb 09

Malayalam news liveസിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ് - പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ട് ഹൈക്കോടതി

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. 

Read Full Story
02:11 PM (IST) Feb 09

Malayalam news liveമെട്രോ നിരക്ക് വർധനക്കെതിരെ പ്രതിഷേധം; ബിജെപി എംപി തേജസ്വി സൂര്യയെയും എംഎൽഎ രാമമൂർത്തിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

മെട്രോ സ്റ്റേഷനിൽ അനുവാദമില്ലാതെ പ്രതിഷേധിച്ചു എന്നാരോപിച്ചാണ് ബിജെപി എംപിയേയും എംഎൽഎയേയും അറസ്റ്റ് ചെയ്തത്. ഇരുവരെയും പിന്നീട് വിട്ടയച്ചു. 'നമ്മ മെട്രോ'യിൽ അഞ്ച് ശതമാനം നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രതിഷേധം

Read Full Story
01:41 PM (IST) Feb 09

Malayalam news liveശബരിമല സ്വർണക്കൊള്ള - 12ന് സാമ്പിൾ ശേഖരിക്കും; പരിശോധനക്ക് എസ്ഐടി സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും

ശബരിമലയിൽ നിന്നും ഈ മാസം 12ന് സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും പരിശോധന.

Read Full Story
01:17 PM (IST) Feb 09

Malayalam news liveലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട് - മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചില്ല; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്

ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട് കേസിലെ ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ മനോജിൻ്റെതാണ് ഉത്തരവ്

Read Full Story
01:10 PM (IST) Feb 09

Malayalam news liveരണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക്കണം; കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്ന് ആൻ്റോ ആൻ്റണി എംപി

Read Full Story