ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒളിവിൽ താമസിക്കുകയായിരുന്നു.

ചെന്നൈ: വിരുദുന​ഗർ പടക്കനിർമാണ ശാലയിലെ അപകടത്തിൽ ഫാക്ടറി ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ കീഴടങ്ങി. വിരുദുന​ഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്. അപകടത്തിൽ 25 പേർ മരിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിരുദുന​ഗറിലെ പടക്ക നിർമാണ ശാലയിൽ വലിയ രീതിയിലുള്ള സ്ഫോടനം നടന്നത്. ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒളിവിൽ താമസിക്കുകയായിരുന്നു.

വിരുദു ന​ഗർ പടക്കനിർമ്മാണ ശാലയിലെ അപകടം; ഫാക്ടറി ഉടമകൾ പൊലീസിൽ കീഴട​ങ്ങി