യുദ്ധം ദീർഘകാലം തുടർന്നാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തുന്നു. ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകൾ എല്ലാം തിരികെ എത്തിക്കുന്നതും സിസിഎസ് ചർച്ച ചെയ്തു.
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം. ഓരോ വകുപ്പും ഉടൻ ചെയ്യേണ്ട കാര്യങ്ങൾ നിശ്ചയിച്ചു എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ സാമ്പത്തിക രംഗത്ത് തല്ക്കാലം വലിയ പ്രത്യാഘാതം ഇല്ല. യുദ്ധം ദീർഘകാലം തുടർന്നാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തുന്നു. ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകൾ എല്ലാം തിരികെ എത്തിക്കുന്നതും സിസിഎസ് ചർച്ച ചെയ്തു.
എൽപിജി പ്രതിസന്ധി ഉന്നയിക്കാൻ പ്രതിപക്ഷം
പാർലമെൻറിൽ ഇന്ന് എൽപിജി പ്രതിസന്ധി ഉന്നയിക്കാൻ പ്രതിപക്ഷം. ക്ഷാമം മുന്നിൽ കണ്ട് സർക്കാർ നടപടി എടുത്തില്ല എന്നാരോപിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ നോട്ടീസ് നൽകും. കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിച്ചിരുന്നു. പാർലമെൻറിൽ ഇക്കാര്യം ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷ ആവശ്യം.
അതേസമയം ഇന്ന് ധനകാര്യ ബിൽ ചർച്ചയ്ക്കെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഇക്കാര്യം ഉന്നയിക്കാം എന്നാണ് സർക്കാർ നിലപാട്. വനിത സംവരണം അടുത്ത വർഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പുകൾ മുതൽ നടപ്പാക്കുന്നതിനുള്ള ബിൽ എപ്പോൾ കൊണ്ടുവരും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യം തീരുമാനിക്കാൻ പ്രധാനമന്ത്രി നേരിട്ട്സർവ്വകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം.

