ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്.
വാഷിംഗ്ടൺ: ഗാസയില്‍ യുഎസിന്റെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ ഇതില്‍ പലസ്തീനെ സ്വതന്ത്രരാജ്യമാക്കാനുള്ള നിർദേശമില്ല. ഹമാസും ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ ട്രംപ് നിര്‍ദേശം തള്ളിയാല്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രേയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചു.
അതേ സമയം, അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനംതാരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്.വിദേശ രാജ്യങ്ങൾഅമേരിക്കയുടെ സിനിമാ വ്യവസായത്തെ 'മോഷ്ടിച്ചു' എന്നാണ് ട്രംപിന്‍റെ ആരോപണം. ഇത് നിർത്താനാണ് അധിക നികുതിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ റിലീസ് ചെയ്യുന്ന ഇന്ത്യൻ സിനിമകളെയും ഇത് ബാധിക്കും.

