ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതോടെ ലോകം യുദ്ധഭീതിയിലാണ്. പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനൊപ്പവും റഷ്യയും ചൈനയും ഇറാനൊപ്പവും അണിനിരന്നപ്പോൾ, ഇന്ത്യ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യുന്നു.
ദില്ലി: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം യുദ്ധം തുടങ്ങിയതോടെ ലോകം യുദ്ധഭീതിയിൽ. ലോകം മൂന്നാം ലോക യുദ്ധത്തിവേക്ക് പോകുമോ എന്നതാണ് ഉറ്റുനോക്കുന്നത്, ഇസ്രയേലിനൊപ്പം അമേരിക്കയും കൂടി ചേർന്നതോടെയാണ് രാജ്യങ്ങൾ തമ്മിൽ വിഘടിച്ചത്. ഇസ്രായേലിനും അമേരിക്കക്കും പൂർണപിന്തുണയുമായി ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ അടക്കം ലോക രാജ്യങ്ങൾ രംഗത്തെത്തി. തങ്ങൾ അക്രമിക്കപ്പെട്ടതോചെ ഗൾഫ് രാജ്യങ്ങളാകെ ഇറാനെതിരെ നിരന്നു. ഇറാനൊപ്പം പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി. സിറിയ, ഇറാഖ്, യെമൻ, ലെബനോൺ അടക്കം മധ്യപൂർവേഷ്യൻ രാജ്യങ്ങളും ഇറാന് പിന്തുണ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ നൽകി പാകിസ്ഥാനും രംഗത്തെത്തി.
ഇരുപക്ഷവും സംയമനം പാലിക്കണമെന്നാണ് ജപ്പാന്റെയും ഇന്ത്യയുടെയും നിലപാട്. നിലപാട് നോക്കിയാൽ തന്നെ ചേരിതിരിവ് വ്യക്തം. യുദ്ധം തുടരുമ്പോൾ, വ്യാപാരം അടക്കമുള്ള വിഷയങ്ങൾ കൂടി പരിഗണിക്കപ്പെടും. എണ്ണയും ആയുധവും അടക്കമുള്ള കച്ചവട താത്പര്യങ്ങളും വരും. പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോയാൽ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമോ എന്നാണ് ആശങ്ക ഉയരുന്നത്.
