06:24 PM (IST) Dec 13

Local Body Elections Result 2025 LIVE:പിഎം ആർഷോയുടെ വാർഡിൽ യുഡിഎഫ് ജയിച്ചു.

എസ്എഫ്ഐ മുൻ സെക്രട്ടറി പിഎം ആർഷോയുടെ വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. പാലക്കാട് തച്ചമ്പാറ ആറാം വാർഡ് പിച്ചളമുണ്ട വാർഡിൽ 64 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചത്.

06:23 PM (IST) Dec 13

Local Body Elections Result 2025 LIVE:ഷാഫി പറമ്പിന്‍റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയ്ക്ക് ജയം

ഷാഫി പറമ്പിൽ എംപിയുടെ വീട് സ്ഥിതി ചെയ്യുന്ന പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയ്ക്ക് ജയം. അനില അശോകൻ 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

06:22 PM (IST) Dec 13

Local Body Elections Result 2025 LIVE:തലസ്ഥാനത്ത് താമര തരംഗം

തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി.

Read Full Story
06:22 PM (IST) Dec 13

Local Body Elections Result 2025 LIVE:കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'നന്ദി തിരുവനന്തപുരം' എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

Read Full Story
05:54 PM (IST) Dec 13

Local Body Elections Result 2025 LIVE:ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ

ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനെതിരായ വിധിയെഴുത്താണെന്നും ഷാഫി പറമ്പിൽ എംപി. സർക്കാരിൻ്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലായിടങ്ങളിലും യുഡിഎഫിനു മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണെന്ന് തെളിഞ്ഞു.

05:02 PM (IST) Dec 13

Local Body Elections Result 2025 LIVE:യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.

04:27 PM (IST) Dec 13

Local Body Elections Result 2025 LIVE:തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി നൽകി ജനവിധി. തൃശൂര്‍ കോര്‍പ്പറേഷന്‍ പത്തു വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കുര്യച്ചിറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചു കയറിയത് യുഡിഎഫ് റിബല്‍ സ്ഥാനാർത്ഥിയാണ്. കോര്‍പ്പറേഷനില്‍ മത്സരിച്ച രണ്ട് കെപിസിസി സെക്രട്ടറിമാരില്‍ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് തോറ്റപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ എ. പ്രസാദ് വിജയിച്ചു.

04:14 PM (IST) Dec 13

Local Body Elections Result 2025 LIVE:ജനവിധിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് ബിനോയ് വിശ്വം

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

03:37 PM (IST) Dec 13

Local Body Elections Result 2025 LIVE: ശബരിമല വാര്‍ഡിൽ എൽഡിഎഫിന് ടോസിലൂടെ വിജയം

പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് ടോസിലൂടെ വിജയം. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് അപ്രതീക്ഷിത വിജയം നേടിയത്. ഇവിടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്. ടോസിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് എൽഡിഎഫിന്‍റെ വിജയം.

03:36 PM (IST) Dec 13

Local Body Elections Result 2025 LIVE:ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്‍റെ വിമര്‍ശനം. എൽഡിഎഫിന്‍റെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതിയിൽ വഞ്ചിയൂര്‍ വാര്‍ഡിൽ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.

03:36 PM (IST) Dec 13

Local Body Elections Result 2025 LIVE: സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചു

സിപിഐ വിട്ട് കോൺ​ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. 196 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺ​ഗ്രസി സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചത്.

Read Full Story
03:00 PM (IST) Dec 13

Local Body Elections Result 2025 LIVE:ഇടതിൻ്റെ പരാജയ കാരണം വർഗീയതയെന്ന് വിഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Full Story
02:09 PM (IST) Dec 13

Local Body Elections Result 2025 LIVE:സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരത്ത് കോൺഗ്രസ് വലിയമുന്നേറ്റം നിർത്തിയെന്നും എൽഡിഎഫിന്‍റെ ഭരണപരാജയമാണ് തിരുവനന്തപുരത്ത് ബിജെപിയെ സഹായിച്ചതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. എല്ലാ ത്രിതല പഞ്ചായത്തിലും വൻ വിജയമാണ് നേടിയത്. സർക്കാരിനെതിരായവിധി എഴുത്താണിത്. ശബരിമലസ്വർണ കൊള്ള ജനകീയമായി അവതരിപ്പിച്ചു.

02:08 PM (IST) Dec 13

Local Body Elections Result 2025 LIVE:കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്

യു ഡി എഫിന്‍റെ തരംഗമാണ് കേരളത്തിൽ ഉണ്ടായതെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ഓരോ ഘട്ടത്തിലും വേണ്ട നിർദേശങ്ങൾ നൽകി. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. താഴെ തട്ടിലും യോഗങ്ങൾ വിളിക്കാൻ നിർദേശം നൽകിയിരുന്നു. അതിന്‍റെ ഫലം തെരഞ്ഞെടുപ്പിൽ കണ്ടു. കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയാണ്. മാധ്യമങ്ങളോടും നന്ദിയുണ്ട്. ശബരിമല വിഷയം എല്ലാ ജില്ലയിലും ഉയർത്തി വലിയ പ്രചാരണം നടത്തി. അതിൽ നിന്ന് യു ഡി എഫ് പിന്നോട്ടുപോകില്ല. സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടു നിന്നവരും ജയിലിലേക്ക് പോകേണ്ടി വരും. ജനങ്ങൾ നടത്തിയ വിലയിരുത്തലിന്‍റെ ഫലമാണ് ഇത്. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് ദിവസത്തെ പരാമർശം ജനം തള്ളിയെന്നും അടൂര്‍ പ്രകാശ്

01:51 PM (IST) Dec 13

Local Body Elections Result 2025 LIVE:വോട്ടർമാർ നന്ദികേട് കാട്ടിയെന്ന് എംഎം മണി

വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ വിവാദ പരാമർശം. തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം.

01:50 PM (IST) Dec 13

Local Body Elections Result 2025 LIVE:യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുൽ പ്രതികരണം നടത്തിയത്.

01:35 PM (IST) Dec 13

Local Body Elections Result 2025 LIVE:യുഡിഎഫിനുണ്ടായ വിജയം താൽക്കാലികമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

യുഡിഎഫിനുണ്ടായ വിജയം താൽക്കാലികമാണെന്നും എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്നുംബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിന്തുണ നൽകിയ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

12:55 PM (IST) Dec 13

Local Body Elections Result 2025 LIVE: ശ്രീനാ ദേവി കുഞ്ഞമ്മ തോറ്റു

സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തി മത്സരിച്ച ശ്രീനാ ദേവി കുഞ്ഞമ്മ തോറ്റു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ആയിരുന്നു. സിപിഐ സ്ഥാനാർത്ഥി ശ്രീലത രമേശാണ് ഇവിടെ വിജയിച്ചത്.

12:40 PM (IST) Dec 13

Local Body Elections Result 2025 LIVE:തിരുവനന്തപുരത്ത് എൻഡിഎ തേരോട്ടം, കോര്‍പ്പറേഷൻ പിടിച്ചെടുത്തു

തിരുവനന്തപുരത്ത് എൻഡിഎ തേരോട്ടം, കോര്‍പ്പറേഷൻ പിടിച്ചെടുത്തു, നാട്ടിലും നഗരത്തിലും മിന്നി യുഡിഎഫ്, എൽഡിഎഫിന് നിരാശ

50 ഇടത്ത് എൻഡിഎ

26 ഇടത്ത് എൽഡിഎഫ്

19 ഇടത്ത് യുഡിഎഫ്

മറ്റുള്ളവർ 2

12:37 PM (IST) Dec 13

Local Body Elections Result 2025 LIVE:കോഴിക്കോട് കോര്‍പ്പറേഷനില്‍ ശക്തമായ പോരാട്ടം, എൽഡിഎഫ് ഇടറുന്നു

കോഴിക്കോട് കോര്‍പ്പറേഷനില്‍ ശക്തമായ പോരാട്ടം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 30 സീറ്റുകളില്‍ എൽഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോൾ 29 ഇടത്ത് യുഡിഎഫ്. 13 ഇടത്ത് എൻഡിഎ.