സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചയ്ക്ക് മരിച്ചിരുന്നു. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഎൻഎസ് 194 വകുപ്പ് പ്രകാരമാണ് കേസ്.
കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസമുണ്ടായ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റിപൻ ദാസ് (22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചയ്ക്ക് മരിച്ചിരുന്നു. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഎൻഎസ് 194 വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം, സംഭവത്തിൽ ബോട്ടുടമകളുടെയും സഹതൊഴിലാളികളുടെയും മൊഴി രേഖപ്പെടുത്തി.
ഇന്ന് രാവിലെയാണ് ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികൾ കുഴഞ്ഞു വീണത്. ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് മരിച്ചത്. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യതൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. എഞ്ചിൻ റൂമിൽ നിന്നും കെമിക്കൽ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


