ഏപ്രിൽ 26-ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നടക്കുന്ന ഈ പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും പരിശീലന രീതികളെ കുറിച്ചും വ്യക്തമായി അറിയാനും സ്കോളർഷിപ്പോടെ പഠിച്ചു ഐഎസ് നേടാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.
തിരുവനന്തപുരം: ഐഎഎസ്/ഐപിഎസ് പോലെ സിവിൽ സർവീസിൻ്റെ ഉയർന്ന തലങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്താൻ ഏഷ്യാനെറ്റ് ന്യൂസും കേരളത്തിലെ നമ്പർ വണ്‍ ഐഎഎസ് അക്കാദമിയായ ലീഡ് ഐഎഎസ് (Lead IAS) അക്കാദമിയും ചേർന്ന് ഒരുക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് - ലീഡ് ഐഎഎസ് സ്കോളർഷിപ്പ് ടെസ്റ്റ് ആന്‍റ് സിവിൽ സർവീസ് സമ്മിറ്റ് (Asianet News - Lead IAS Scholarship Test and Civil Service summit) ഏപ്രിൽ 26ന് കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കുകയാണ്.
ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഈ വർഷത്തെ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. മുൻ ഡിജിപി ഋഷിരാജ് സിംഗ് നയിക്കുന്ന ഈ പ്രോഗ്രാം വഴി സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും പരിശീലന രീതികളെ കുറിച്ചും വ്യക്തമായി അറിയാനും സ്കോളർഷിപ്പോടെ പഠിച്ചു ഐഎസ് നേടാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.
ഇന്ത്യൻ ബ്യൂറോക്രസിയുടെ ലീഡ് റോളിൽ എത്താൻ കഴിയുന്ന പരമോന്നത പദവികളിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് സിവിൽ സർവീസ് പരീക്ഷ. പൊതുഭരണം, നിയമ പരിപാലനം, നയതന്ത്രം, റവന്യൂ തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്ന പദവികൾ നേടാനുള്ള മികച്ച അവസരമാണ് സിവിൽ സർവീസ് പ്രദാനം ചെയ്യുന്നത്. ബിരുദ തലത്തിൽ ഏതു വിഷയം പഠിച്ചുവെന്നതിനോ എത്ര മാർക്കു നേടിയെന്നതിനോ ഈ പരീക്ഷയിൽ പ്രസക്തിയില്ല. ഏതൊരു സാധാരണ വിദ്യാർഥിക്കും നേടിയെടുക്കാവുന്ന ഒന്നാണ് സിവിൽ സർവീസ്.
ഐഎഎസ് ആണ് ലക്ഷ്യമെങ്കിൽ, കേരളത്തിൽ ഏറ്റവും മികച്ച അക്കാദമിയായ ലീഡ് ഐഎഎസിൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് ഈ സ്കോളർഷിപ്പ് ടെസ്റ്റ് വഴി കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് . 2024-ലെ എജ്യുക്കേഷണൽ ചേഞ്ച് മേക്കേഴ്‌സ് അവാർഡും 2025-ലെ കേരള ബെസ്റ്റ് ഐഎഎസ് അക്കാദമി അവാർഡും ലഭിച്ച കേരളത്തിലെ ഏക സിവിൽ സർവീസ് അക്കാദമിയാണ് ലീഡ് ഐഎഎസ്. കൂടാതെ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഐഎഎസ് അക്കാദമിയും ലീഡ് ഐഎഎസ് ആണ് . മുൻ വർഷങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ഏറ്റവും മികച്ച റിസൾട്ട് ലീഡ് ഐഎഎസ് അക്കാദമിക്ക് ആയിരുന്നു.
ഏപ്രിൽ 26-ന് 11.30 മുതൽ ഒരു മണി വരെയാണ് സ്കോളർഷിപ്പ് ടെസ്റ്റ് .
പരീക്ഷാ കേന്ദ്രങ്ങൾ :
1) ക്രൈസ്റ്റ് നഗർ നഗർ ഹയർ സെക്കൻഡറി സ്കൂൾ ,കവടിയാർ ,തിരുവനന്തപുരം.
2) ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്
3)സെൻ്റ് തെരേസാസ് കോളേജ് കൊച്ചി
പരീക്ഷാ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.

