ലഹരിക്കേസുകളിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ട്. അബ്കാരി കേസുകളിലെ ശിക്ഷാ നിരക്ക് 10 ശതമാനം മാത്രമാണ്. ഈ അലംഭാവം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് അലംഭാവമാണെന്നും വീഴ്ച പറ്റിയെന്നും സിഎജി റിപ്പോർട്ട്. 1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്നാണ് സിഎജി നിയമസഭയിൽ വച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. ഇന്‍റലിജന്‍സ് വിവരങ്ങളിൽ പകുതിയിൽ മാത്രമാണ് എക്സൈസ് നടപടിയെടുത്തത്. ചിലത് പൊതുവായുള്ളതാണെന്ന് മാത്രമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കുറെ പരാതികൾ ദുരുദ്ദേശത്തോടെയുള്ളതെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാൽ വിശദീകരണം തള്ളിയെ സിഎജി പൊതുജനങ്ങളുടെ ഭൂരിഭാഗം പരാതികളിലും നടപടിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറഞ്ഞ അളവിൽ ലഹരിമരുന്നുമായി പിടികൂടുന്ന കേസുകളിൽ, ലഹരിയുടെ ഉറവിടമോ വിതരണക്കാരെയോ കണ്ടെത്താൻ അന്വേഷണം നടക്കുന്നില്ല. ലഹരിക്കേസുകളിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ട്. അബ്കാരി കേസുകളിലെ ശിക്ഷാ നിരക്ക് 10 ശതമാനം മാത്രമാണ്. ഈ അലംഭാവം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
ഒരു ജില്ലയിൽ ഇന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിനുള്ള അധിക പെർമിറ്റ് ഫീസ് ആയി 8.31 കോടി ഈടാക്കുന്നതിലും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടർ ബോർഡ് പുനഃസംഘടനയുടെ മറവിൽ വിദേശമദ്യ ലൈസൻസ് കൈമാറ്റം ചെയ്തത് മൂലം 64.00 ലക്ഷം കുറവും കള്ള് ഷാപ്പുകളുടെ അധിക വാർഷിക വാടക ഈടാക്കുന്നതിൽ 43 കോടിയുടെ വരുമാനഷ്ടവും സിഎജി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.


