ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്. കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന് നേരെത്തെ അനീഷ് വെളിപ്പെടുത്തിയിരുന്നു.
എറണാകുളം: കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്. ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്. കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന് നേരെത്തെ അനീഷ് വെളിപ്പെടുത്തിയിരുന്നു. 24.5 കോടിയുടെ ക്രമക്കേട് നടന്ന് എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കുറ്റപത്രം നൽകിയ കേസിൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം നൽകിയത്.


