ചാലക്കുടി പ്രസ് ഫോറത്തിന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്
തൃശൂര്‍: ചാലക്കുടി പ്രസ് ഫോറത്തിന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഫെബ്രുവരി 17ന് രാവിലെ 11.30ന് ചാലക്കുടി എസ്എന്‍ ഹാളില്‍ നടക്കുന്ന, 'പ്രണാമം 2026' പരിപാടിയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാര് അവാര്‍ഡ് സമര്‍പ്പിക്കും. അവാർഡും 11,111 രൂപയാണ് നള്‍കുക.
കൂടാതെ, പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി.എന്‍.കൃഷ്ണന് നായര്‍ സ്മാരക ജില്ലാ മാധ്യമ പുരസ്കാരം (10,001 രൂപ) കേരള കൗമുദി ഇരിങ്ങാലക്കുട ലേഖകന്‍ പി.ആര്.സുകുമാരനും, സി.കെ.പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്കാരം മലയാള മനോരമ ചാവക്കാട് ലേഖകന്‍ കെ.സി.ശിവദാസിനും സമ്മാനിക്കും.



