കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയാണ് ഹർജി നൽകിയത്.

കൊച്ചി: എയിംസിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യത പഠനത്തിന്റെ കാര്യത്തിൽ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്രം മറുപടി നൽകാൻ 4 ആഴ്ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയാണ് ഹർജി നൽകിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming