എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. 10 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. 10 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏലൂര്‍ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിന് ഭരണം നേടാനായത്. ഇടത് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഇവിടെ വിജയിച്ചത്. അങ്കമാലിയിൽ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.10 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സര്‍വാധിപത്യം തുടര്‍ന്നു. മൂവാറ്റുപ്പുഴ, ആലുവ, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 10 നഗരസഭകളിലാണ് യുഡിഎഫ് വിജയിച്ചത്. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.

തൃപ്പൂണിത്തുറയിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റ കക്ഷി

NDA 21

LDF 20

UDF 12

ആകെ- 53

മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ്

UDF17

LDF 7

NDA 1

OTH- 5

ആകെ- 30

ആലുവ നഗരസഭയിൽ യുഡിഎഫ്

UDF 16

LDF 2

NDA 4

OTH 4

ആകെ- 26

അങ്കമാലിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

UDF 12

LDF 9

NDA 2

OTH 8

ആകെ- 31

ഏലൂർ നഗരസഭയിൽ എൽഡിഎഫ്

LDF 15 ( 7+ 8 സ്വതന്ത്രർ)

UDF- 11

NDA 5

OTH 1

ആകെ- 32

കളമശ്ശേരി നഗരസഭയിൽ യുഡിഎഫ്

Udf 28

LDF 11

NDA 1

OTH 6

ആകെ- 46

കോതമംഗലം നഗരസഭയിൽ യുഡിഎഫ്

UDF 20

LDF 4

NDA 1

OthR 8

ആകെ- 33

നോർത്ത് പറവൂർ നഗരസഭയിൽ യുഡിഎഫ്

UDF 15

LDF 9

NDA 3

OTH 3

ആകെ 30

പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ്

UDF 14

LDF 8

NDA 2

OTH 5

ആകെ- 29

പിറവം നഗരസഭയിൽ യുഡിഎഫ്

UDF 21

LDF 1

NDA 1

OTH 5

ആകെ 28

തൃക്കാക്കരയിൽ യു.ഡി.എഫ്

UDF 26

LDF 15

NDA 0

OTH 7

ആകെ 48

മരട് നഗരസഭയിൽ യുഡിഎഫ്

UDF 19

LDF 7

NDA 0

OTH 9

ആകെ 35

കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ്

UDF 16

LDF 8

NDA 0

OTH 2

ആകെ 26

YouTube video player