മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.

കാസർകോട്: കാസർകോട് ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. കൊരമ്പാറയിലെ ബാലകൃഷ്ണ‌ൻ നായർ ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശങ്കരംപാടി, കൊരമ്പാറയിലെ 75 വയസുകാരനായ എ ബാലകൃഷ്ണ‌ൻ നായരാണ് കിണറ്റിൽ ചാടി മരിച്ചത്. ഫയർഫോഴ്സ‌് എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നു പുറത്തെടുത്തത്. ജനുവരി 31ന് ബാലകൃഷ്‌ണൻ നായരുടെ മകൻ മണികണ്‌ഠനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഡൂർ, പാണ്ടിവനത്തിലായിരുന്നു ഈ 47 വയസുകാരൻ്റെ മൃതദേഹം. മകൻ്റെ മരണ ശേഷം ബാലകൃഷ്ണൻ നായർ മാനസിക വിഷമത്തിലായിരുന്നുവത്രെ. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming