ആലപ്പുഴ പള്ളിത്തോടിന് സമീപം കായലിൽ ചാടിയ അച്ഛനെയും എട്ടുവയസ്സുകാരനായ മകനെയും കുത്തിയത്തോട് അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. പൊലീസ് ഉദ്യോഗസ്ഥർ കായലിലേക്ക് ചാടിയാണ് ഇരുവരെയും രക്ഷിച്ചത്. തുടർന്ന് കുട്ടിയെ അമ്മയ്ക്ക് കൈമാറി.

ആലപ്പുഴ: പള്ളിത്തോട് വാക്കയിൽ പാലത്തിനടുത്ത് കായലിൽ ചാടിയ അച്ഛനെയും മകനെയും രക്ഷിച്ച് കുത്തിയത്തോട് പൊലീസ്. സംഭവത്തിന്റെ വീഡിയോയും കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. എട്ടു വയസ്സുള്ള മകനെയുമെടുത്ത് ഒരാൾ കായലിൽ ചാടിയെന്ന് അറിഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. നടുക്കായലിലേക്ക് കുട്ടിയുമായി നീന്തുന്നയാളെ പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കുത്തിയത്തോട് പ്രൊബേഷൻ എസ്.ഐ അൻവർ സാദീഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത്, രഞ്ജിത് എന്നിവർ കായലിലേക്ക് ചാടി അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ചൈൽഡ് വെൽഫയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി കുട്ടിയെ അമ്മയ്ക്ക് കൈമാറി.

കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:

കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:

'മകനുമായി അച്ഛൻ കായലിൽ ചാടി, രക്ഷകരായി കേരള പോലീസ്❤️

പള്ളിത്തോട് വാക്കയിൽ പാലത്തിനടുത്ത് കായലിൽ ചാടിയ അച്ഛനെയും മകനെയും കുത്തിയത്തോട് പോലീസ് രക്ഷിച്ചു. എട്ടു വയസ്സുള്ള മകനെയുമെടുത്ത് ഒരാൾ കായലിൽ ചാടിയെന്ന് അറിഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. നടുക്കായലിലേക്ക് കുട്ടിയുമായി നീന്തുന്നയാളെ പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കുത്തിയത്തോട് പ്രൊബേഷൻ എസ്.ഐ അൻവർ സാദീഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത്, രഞ്ജിത് എന്നിവർ കായലിലേക്ക് ചാടി അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

ചൈൽഡ് വെൽഫയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി കുട്ടിയെ അമ്മയ്ക്ക് കൈമാറി.'- കേരളാ പൊലീസ്