മൈസൂരുവിനടുത്ത് ഹുൻസൂരിൽ കണ്ണൂർ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ വൻ കവർച്ച. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലായിരുന്നു കവർച്ച.

കർണാടക: മൈസൂരുവിനടുത്ത് ഹുൻസൂരിൽ കണ്ണൂർ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ വൻ കവർച്ച. തോക്ക് ചൂണ്ടി ഏഴ് കിലോ സ്വർണം കവർന്നു. അഞ്ചം​ഗസംഘമാണ് കവർച്ച നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ചക്കാരെക്കുറിച്ച് പൊലീസിന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലായിരുന്നു കവർച്ച. ഇടപാടുകാരെന്ന നിലയിലാണ് ആദ്യം രണ്ട് പേർ കടയ്ക്ക് ഉള്ളിലേക്ക് കയറിയത്. ഇവർക്ക് പിന്നാലെയെത്തിയ മൂന്ന് പേരുടെ കയ്യിൽ തോക്കുണ്ടായിരുന്നു. ഈ സമയം ജ്വല്ലറിയിലുണ്ടായിരുന്ന ഇടപാടുകാരിയെയും ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തോക്ക് ചൂണ്ടിയ മോഷ്ടാക്കള്‍ ആറ് മിനിറ്റ് കൊണ്ട് ഡയമണ്ടും സ്വർണവുമുൾപ്പെടെ 7 കിലോയാണ് കവർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് ബൈക്കുകളിലായി 5 പേർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് പരിശോധന നടത്തിവരികയാണ്.

ആറ് മിനിറ്റിൽ കവർന്നത് ഏഴ് കിലോ സ്വർണ്ണം; കർണ്ണാടകയിൽ വൻ കവർച്ച | Jewellery robbery case | Theft