സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. 

കൊച്ചി: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. വിളക്കോട് ചാക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. ദൃക്സാക്ഷികളുടെ വിശ്വാസ്യതയിലും പൊലീസ് അന്വേഷണത്തിലും ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ, പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് ഉത്തരവ്. 2008 ഓഗസ്റ്റ് എട്ടിനാണ് ദിലീപൻ വെട്ടേറ്റു മരിക്കുന്നത്. കേസിലെ 16 പ്രതികളിൽ 9 പേരെയാണ് തലശ്ശേേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതികളുടെ അപ്പീലിൽ ശിക്ഷ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

YouTube video player