പരസ്യ അഭിപ്രായപ്രകടനം ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും.
- Home
- News
- Kerala News
- 'സംയമനം പാലിക്കണം, ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ, പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല'; മുഖ്യമന്ത്രി ചർച്ചകൾ തള്ളി കെപിസിസി അധ്യക്ഷൻ
'സംയമനം പാലിക്കണം, ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ, പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല'; മുഖ്യമന്ത്രി ചർച്ചകൾ തള്ളി കെപിസിസി അധ്യക്ഷൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം. കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്.
Malayalam news live'സംയമനം പാലിക്കണം, ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ, പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല'; മുഖ്യമന്ത്രി ചർച്ചകൾ തള്ളി കെപിസിസി അധ്യക്ഷൻ
Malayalam news liveസുപ്രീം കോടതി വിധിയെ തുടർന്ന് നടപടി, ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണം
ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണമെന്ന നിബന്ധന വരുന്നു
Malayalam news liveമുഖ്യമന്ത്രി പദവി ചർച്ചകളിൽ താൻ പങ്കാളിയാകുന്നില്ലെന്ന് കൊടിക്കുന്നിൽ; കെസിക്ക് അയോഗ്യതയുണ്ടോ എന്ന ചോദ്യത്തോടും പ്രതികരിച്ച് എംപി
സംസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രി പദവി ചർച്ചകളിൽ ഭാഗമാകാൻ ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഫലം വന്നതിനുശേഷം കൃത്യമായ നിലപാട് അറിയിക്കുമെന്നും വോട്ടെണ്ണൽ കഴിഞ്ഞിട്ട് നിലപാട് പറയുമെന്നും കൊടിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട്
Malayalam news liveവിഴിഞ്ഞം കൊലപാതകം - സുമനുമായി പ്രതികൾക്ക് മുൻപരിചയമോ മുൻ വൈരാഗ്യമോ ഇല്ല, ജീവൻ പോയെന്ന് അറിഞ്ഞിട്ടും ക്രൂരമർദനം തുടർന്നു, കൂടുതൽ വിവരങ്ങൾ
38 വയസുള്ള സുമൻ എന്നയാളെയാണ് സഹോദരങ്ങളായ അച്ചുവും അനന്തുവും ചേർന്ന കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുമനുമായി പ്രതികൾക്ക് മുൻ പരിചയം ഇല്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
Malayalam news liveരക്ഷാപ്രവർത്തനത്തിന് പോകുന്ന ഫയർഫോഴ്സിന് വഴി നൽകിയില്ല, വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്ത സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്
Malayalam news liveചെന്നിത്തലയെ പിന്തുണച്ച സുധാകരന്‍റെ മനംമാറ്റത്തിൽ ഞെട്ടി നേതാക്കൾ, രാഹുലിന്‍റെ താക്കീത് കാറ്റിൽ പറത്തി, വിവാദം കൊഴുക്കുന്നു
രമേശ് ചെന്നിത്തലയെ ശക്തമായി പിന്തുണച്ചിരുന്ന സുധാകരൻ ഇന്നലെ കളം മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി
Malayalam news liveവനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച; ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്താനുള്ള നീക്കം ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം
വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച. ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്ച്ച രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.
Malayalam news liveകത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതിൽ എംപിമാർക്ക് അതൃപ്തി, ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ കത്തിക്കയറുന്നു. സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
Malayalam news liveജാഗ്രതയോടെ വോട്ടെണ്ണലിന് നീങ്ങാൻ യുഡിഎഫ്; കണക്കുകൾ കൃത്യമാക്കാൻ നിർദേശം, ജില്ലാ തലത്തിൽ പരിശോധിക്കും
അത്യന്തം ജാഗ്രതയോടെ വോട്ടെണ്ണലിന് നീങ്ങാൻ തയ്യാറെടുത്ത് യുഡിഎഫ്. ബൂത്തിലെ വോട്ടു കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകണക്കും ഒന്നാണെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നാണ് ഏജന്‍റുമാര്‍ക്കുള്ള നിര്‍ദ്ദേശം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ശ്രദ്ധ വേണമെന്ന് പ്രതിപക്ഷ നേതാവ് സ്ഥാനാര്‍ഥികളോടും ഡിസിസി പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടിരുന്നു.
Malayalam news liveവിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സഹോദരങ്ങൾ പിടിയിൽ
വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമൻ ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിന് ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.