ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.53ഓടെയാണ് പൂര്‍ത്തിയായത്. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം.
- Home
- News
- Kerala News
- Kerala Budget 2026 Highlights: വമ്പൻ പ്രഖ്യാപനങ്ങള്‍, അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ
Kerala Budget 2026 Highlights: വമ്പൻ പ്രഖ്യാപനങ്ങള്‍, അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നൽകണം. ഡിഎ കുടിശ്ശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയും ബജറ്റിൽ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു.
Kerala Budget 2026 LIVE:ബജറ്റ് അവതരണം അവസാനിച്ചു
Kerala Budget 2026 LIVE:കെ റെയിൽ വരുമെന്ന് തന്നെയാണ് നിലപാടെന്ന് കെഎൻ ബാലഗോപാൽ
- കെ റെയിൽ വരുമെന്ന് തന്നെയാണ് നിലപാടെന്ന് ബജറ്റ് പ്രസംഗത്തിൽ കെഎൻ ബാലഗോപാൽ. പശ്ചാത്തല വികസനത്തിൽ തെക്ക്- വടക്ക് അതിവേഗ പാത പ്രധാന്യമുള്ളതാണെന്നും കെ റെയിൽ വരുമെന്ന് തന്നെയാണ് നിലപാടെന്നും പദ്ധതിയുടെ പേരിലോ സാങ്കേതിക വിദ്യയിലോ പിടിവാശിയില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
- വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു.
Kerala Budget 2026 LIVE:ഡിഎ -ഡിആർ കുടിശ്ശിക തീർത്ത് നൽകും
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ഡിആർ കുടിശിക തീർത്ത് നൽകും, ഒരു ഗഡു ഫെബ്രുവരി ശമ്പളത്തിനൊപ്പം നൽകും. മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ശേഷിക്കുന്ന ഗഡുക്കൾ നൽകും. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനരുജ്ജീവിപ്പിക്കും.
Kerala Budget 2026 LIVE:ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു
- സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജീവനക്കാരുടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം.
- ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതിയിലേക്ക് മാറും. ഇതിനായി ഉത്തരവിറക്കും. അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതനാനം തുക ഉറപ്പാക്കും.
- ജീവനക്കാരുടെയും സർക്കാരിന്‍റെയും വകയിരുത്തൽ വെവ്വേറെ കൈകാര്യം ചെയ്യും.
Kerala Budget 2026 LIVE:നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി
- നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി
- ഓരോ എം എൽ എയ്ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിർദ്ദേശിക്കാം
- മുതിർന്ന പൗരന്മാർക്കായി കെഎഫ്സിയുടെ പുതിയ പദ്ധതി. മൂന്ന് ശതമാനം പലിശ സബ്സിഡിയോടുകൂടി 20 കോടി വരെയുള്ള വായ്പാ പദ്ധതി
Kerala Budget 2026 LIVE:വനിതാ സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമയെടുക്കാൻ ഏഴു കോടി
- വനിതാ സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമയെടുക്കാൻ ഏഴു കോടി
- ജയിൽ നവീകരണത്തിന് 47 കോടി
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
Kerala Budget 2026 LIVE:ഭക്ഷ്യ വകുപ്പിന് 2333.64 കോടി
- ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്‍പ്പെടെ 2333.64 കോടി വകയിരുത്തി
- സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ നവീകരിക്കും- 17.8 കോടി വകയിരുത്തി
- എറണാകുളം കേന്ദ്രീകരിച്ച് ഫിനാൻസ് ടൗണ്‍
Kerala Budget 2026 LIVE:ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി
- ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി
- ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി
- ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി
- പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി- ഇതിനായി പത്തു കോടി വകയിരുത്തി
Kerala Budget 2026 LIVE:അഞ്ച് മുതൽ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ്
- അഞ്ച് മുതൽ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ്- 20 കോടി
- വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി
- തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി
- എംഎൻ ലക്ഷം വീട് പദ്ധതിക്ക് 10 കോടി
- എസ്‍സിഎസ്‍ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു
- പിന്നാക്ക ക്ഷേമത്തിന് 200.94 കോടി
Kerala Budget 2026 LIVE: ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി
ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി
Kerala Budget 2026 LIVE:അങ്കണവാടികളിൽ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും
- കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 1000 രൂപയാക്കി വര്‍ധിപ്പിച്ചു.നിലവിൽ 600 രൂപയാണ്.
- സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി
- അങ്കണവാടികളിൽ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും -80.90 കോടി
- വയോമിത്രം വാതിൽപ്പടി സേവനത്തിന് -27.5 കോടി
- വയോജന കമ്മീഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
Kerala Budget 2026 LIVE:ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ
ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ - 3 കോടി
പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തന സജ്ജമാക്കാൻ- 57.03 കോടി
Kerala Budget 2026 LIVE:പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു
- പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു
- സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനം 25 രൂപ വര്‍ധിപ്പിച്ചു
Kerala Budget 2026 LIVE:കണ്ണൂര്‍ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
- കണ്ണൂര്‍ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
- തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി
Kerala Budget 2026 LIVE:പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി
പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ വര്‍ധിപ്പിച്ച് 13000 രൂപയാക്കി
Kerala Budget 2026 LIVE:ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി
- ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി
- സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടി
- ലൈബ്രേറിയന്മാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വർധന
Kerala Budget 2026 LIVE:വിനോദ സഞ്ചാരം
- ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി
- വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി
Kerala Budget 2026 LIVE:കട്ടപ്പന -തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി
- റോഡ് സുരക്ഷക്ക് 23.37 കോടി
- കട്ടപ്പന -തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി
- റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തൽ- 300 കോടി
- തലസ്ഥാന നഗര റോഡ് മാതൃകയിൽ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി
- കെഎസ്ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടിർ
- ഉള്‍നാടൻ ജലപാത നവീകരണം- 70.8 കോടി
Kerala Budget 2026 LIVE:പുതിയ ഐടി നയം ഉടൻ
- പുതിയ ഐടി നയം ഉടൻ പുറത്തിറക്കും
- കൊച്ചിയിൽ കള്‍ച്ചറൽ ഇൻക്യൂബേറ്റര്‍
Kerala Budget 2026 LIVE:കെ ഫോണിന് 112.44 കോടി
- കെ ഫോണിന് 112.44 കോടി
- ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി
- സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി