മുഖ്യമന്ത്രി തർക്കം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമെന്നും ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഫ്രാൻസിസ് ജോർജ്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പക്ഷം പിടിക്കാൻ ഇല്ലെന്ന് സൂചന നൽകി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമെന്നും ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കേരള കോൺഗ്രസ് നേതാവും കോട്ടയം എംപിയുമായ ഫ്രാൻസിസ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തീരുമാനം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണ്. കോൺഗ്രസിൻ്റെ കാര്യത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുസ്‌ലിം ലീഗ് വി ഡി സതീശനൊപ്പമെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തർക്കത്തിൽ പക്ഷം പിടിക്കാനില്ലെന്ന സൂചന നൽകിയുള്ള ജോസഫ് ഗ്രൂപ്പ് നേതാവിൻ്റെ പ്രതികരണം.
