സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾക്ക് ശേഷം ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം തത്സമയം അറിയാനായി തയ്യാറാക്കിയ ഔദ്യോഗിക വെബ്സൈറ്റുകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ രാവിലെ മുതൽ നടക്കും. രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. തുടർന്ന് എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് എട്ടരയോടെ ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിൻ്റെ തത്സമയ സംപ്രേഷണം ഏഷ്യാനെറ്റ് ന്യൂസിൽ കാണാനാവും. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും തെരഞ്ഞെടുപ്പിൻ്റെ തത്സമയ വാർത്ത അറിയാനാവും. വിപുലമായ സജ്ജീകരണങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. അതേസമയം ഏതൊക്കെ സർക്കാർ വെബ്സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം അറിയാൻ സാധിക്കും എന്ന് നോക്കാം.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഫലം തത്സമയം അറിയാൻ മൂന്ന് വെബ്സൈറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. https://sec.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഫലം തത്സമയം അറിയാനുള്ള മൂന്ന് വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാനാവും.
- https://trend.sec.kerala.gov.in
- https://lbtrend.kerala.gov.in
- https://trend.kerala.nic.in
ഈ മൂന്ന് വെബ്സൈറ്റുകളാണ് പൊതുജനങ്ങൾക്ക് തത്സമയം ഫലം അറിയാൻ തയ്യാറാക്കിയിരിക്കുന്നത്. മുന്നണി തിരിച്ചുള്ള സീറ്റ് നില, ഓരോ ജില്ലയിലെയും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തിരിച്ചുള്ള വോട്ട് നിലയുമാണ് ഈ സൈറ്റുകളിൽ അറിയാനാവുക. രാവിലെ എത്ര മണി മുതൽ ഈ വിവരങ്ങൾ ലഭ്യമായി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസിൽ ഫലം തത്സമയം അറിയാം


