കോട്ടയം കുമരകം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫുമായി വോട്ടുകൾ തുല്യമായതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എപി ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം: കുമരകം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിന് വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എപി ഗോപിക്ക് ബിജെപി അംഗവും വോട്ട് ചെയ്‌തതാണ് അട്ടിമറിക്ക് കാരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിനും മറുവശത്ത് എൽഡിഎഫിനും 8 വീതം വോട്ടാണ് കിട്ടിയത്. ഇതോടെ പ്രസിഡൻ്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. നറുക്കെടുപ്പിൽ എപി ഗോപിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫിൽ നിന്ന് കെഎസ് സലിമോനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

