പഴയ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും വീടുകള്‍ വീണ്ടെടുത്ത ആശ്വാസത്തിലായിരുന്നു 51 കുടുംബങ്ങളും ഇന്ന്. വലിയ നഷ്ടങ്ങൾക്ക് നടുവിലും അതിജീവനത്തിന് ലഭിച്ച മുസ്ലീംലീഗിന്‍റെ കൈത്താങ്ങില്‍ സന്തോഷം പ്രകടിപ്പിച്ചു കുടുംബങ്ങള്‍ 

മാനന്തവാടി: ഉരുൾപ്പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലീംലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച 51 വീടുകളില്‍ ഗൃഹപ്രവേശം നടന്നു. മൂന്ന് കിടപ്പ് മുറികളോട് കൂടിയ വീടും 8 സെന്‍റ് ഭൂമിയുമാ‌ണ് കൈമാറിയിരിക്കുന്നത്. ഇനിയുള്ള 54 വീടുകള്‍ സെപ്റ്റംബറോടെ കൈമാറുമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ പികെ കുഞ്ഞാലിക്കുട്ടി വികാരാധീനനായി. പഴയ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും വീടുകള്‍ വീണ്ടെടുത്ത ആശ്വാസത്തിലായിരുന്നു 51 കുടുംബങ്ങളും ഇന്ന്. വലിയ നഷ്ടങ്ങൾക്ക് നടുവിലും അതിജീവനത്തിന് ലഭിച്ച മുസ്ലീംലീഗിന്‍റെ കൈത്താങ്ങില്‍ സന്തോഷം പ്രകടിപ്പിച്ചു കുടുംബങ്ങള്‍

1060 ചതുരശ്രയടി വിസ്തീർണമുള്ള മൂന്ന് കിടപ്പ് മുറികളോട് കൂടിയ വീടാണ് ലീഗ് നിർമിച്ച് നൽകിയത്. ഫർണിച്ചറുകളും ഭക്ഷ്യകിറ്റും അടക്കം പൂര്‍ണമായും താമസയോഗ്യമായിട്ടായിരുന്നു വീടുകളുടെ കൈമാറ്റം. ഗൃഹപ്രവേശ ചടങ്ങളില്‍ അടുത്ത 54 വീടുകള്‍ സെപ്റ്റംബറോടെ കൈമാറുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഹൃദയം കൊണ്ട് നിര്‍മിച്ച് പദ്ധതിയ കുറിച്ച് പറഞ്ഞ് പൂർത്തിയാക്കാൻ കഴിയാതെ പികെ കുഞ്ഞാലിക്കുട്ടി പ്രസംഗം പാതിയില്‍ അവസനാപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ആണ് മുസ്ലീംലീഗ് ദുരന്തബാധിതർക്കായി വീടുകളുടെ താക്കോലും പട്ടയവും കൈമാറിയത്. വാഗ്ദാനം പോലെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ നടപടി മാതൃകപരമെന്ന അഭിനന്ദനവും ലീഗിന് നേടിക്കൊടുത്തിട്ടുണ്ട്.