ആലപ്പുഴ മണ്ണഞ്ചേരിയിൽ മറ്റന്നാൾ രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് റീപോളിംഗ്. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ വോട്ടെടുപ്പ് നിർത്തിവെച്ചിരുന്നു.
- Home
- News
- Kerala News
- Kerala Local Body Election 2025 LIVE: തദ്ദേശ തെരഞ്ഞെടുപ്പ് - ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു
Kerala Local Body Election 2025 LIVE: തദ്ദേശ തെരഞ്ഞെടുപ്പ് - ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പോളിങ് 50 ശതമാനം കടന്നു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.
Local Body Elections LIVE :ആലപ്പുഴ മണ്ണഞ്ചേരിയിൽ റീപോളിംഗ് 11 ന്
Local Body Elections LIVE :തദ്ദേശ തെരഞ്ഞെടുപ്പ് - ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.55%).
Local Body Elections LIVE :പോളിങ് 70 ശതമാനം കടന്നു
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ കനത്ത പോളിങ്. അവസാനം വന്ന കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനം കടന്നു.
Local Body Elections LIVE : വോട്ടെടുപ്പ് അവസാന മണിക്കൂറില്‍
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ്. വൈകീട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം 68.45 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (71.93%). കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (64.55%).
Local Body Elections LIVE :പോളിങ് 55 ശതമാനത്തിന് മുകളില്‍
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളിലും പോളിങ് 55 ശതമാനത്തിന് മുകളില്‍. ഉച്ചയോടെ തെന്നെ പോളിങ് 50 ശതമാനത്തിലെത്തിയിരുന്നു. എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉയർന്ന പോളിങ് ശതമാനം ഉണ്ടാകും എന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.
പോളിങ് ശതമാനം (3.30PM)
ആകെ 59.70 ശതമാനം പോളിങ്
തിരുവനന്തപുരം- 55.23%
കൊല്ലം-59.15%
പത്തനംതിട്ട- 56.95%
ആലപ്പുഴ-61.98 %
കോട്ടയം- 59.48%
ഇടുക്കി- 58.24%
എറണാകുളം -62.86%
Local Body Elections LIVE :യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥനും ഭാര്യ ദിവ്യ എസ് അയ്യരും വോട്ടു രേഖപ്പെടുത്തി
കോണ്‍ഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായി കെ എസ് ശബരിനാഥൻ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലം ആര്‍കെഡി എൻഎസ്എസ് സ്കൂളിലാണ് ശബരിനാഥും ഭാര്യ ദിവ്യ എസ് അയ്യരും വോട്ട് ചെയ്തത്. യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥിയായ ശബരിനാഥൻ കവടിയാറിലാണ് മത്സരിക്കുന്നത്. നല്ല പ്രതീക്ഷയുണ്ടെന്നും നല്ല പോളിങ്ങാണ് രേഖപ്പെടുത്തുന്നതെന്നും ശബരിനാഥൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് ആകെ 55.23 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
Local Body Elections LIVE : ജി സുധാകരൻ വോക്കറിൽ എത്തി വോട്ട് രേഖപ്പെടുത്തി
കാലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നിട്ടും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ വോക്കറിൽ എത്തി വോട്ട് രേഖപ്പെടുത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് ജി സുധാകരൻ വോട്ട് രേഖപെടുത്തിയത്. കഴിഞ്ഞ 22 ന്ന് വീട്ടിലെ കുളിമുറിയിൽ വീണ് അദ്ദേഹത്തിന്റെ കാലിൽ പൊട്ടൽ ഉണ്ടായത്. പിന്നീട് പൂർണ വിശ്രമത്തിൽ ആയിരുന്നു. ശബരിമല സ്വർണകൊള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ LDF ന്ന് തിരിച്ചടിയാകില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുധാകരൻ പ്രതികരിച്ചു.

Local Body Elections LIVE :ദിലീപും കാവ്യാ മാധവനും വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിൽ ദിലീപും കാവ്യാ മാധവനും വോട്ട് രേഖപ്പെടുത്തി. ആലുവ സെന്‍റ് ഫ്രാൻസിസ് എൽ പി സ്കൂളിലെ ബൂത്തിലാണ് ഇരുവരും എത്തിയത്. മാധ്യമങ്ങൾ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും ദിലീപ് ഒന്നും മിണ്ടാതെ മടങ്ങി.

ദിലീപും കാവ്യയും വോട്ട് ചെയ്യാനെത്തുന്നു
Local Body Elections LIVE :പോളിങ് 50ശതമാനത്തിലേക്ക്
തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ കനത്ത പോളിങ്. ഉച്ചയോടെ പോളിങ് ശതമാനം 50ശതമാനത്തിലേക്ക് അടുക്കുകയാണ്. 1.20 വരെയുള്ള കണക്കുപ്രകാരം ഏഴു ജില്ലകളിലായി 46.96ശതമാനമാണ് പോളിങ്. എറണാകുളത്തും ആലപ്പുഴയിലും പോളിങ് 50ശതമാനം കടന്നു. 58.30 ലക്ഷത്തിലധികം പേര്‍ ഇതുവരെ വോട്ടു ചെയ്തു
പോളിങ് ശതമാനം (1.20PM)
46.96 ശതമാനം പോളിങ്ങ്
തിരുവനന്തപുരം- 43. 54%
കൊല്ലം- 47.31%
പത്തനംതിട്ട- 46.08%
ആലപ്പുഴ- 50.1%
കോട്ടയം- 47.29%
ഇടുക്കി- 45.45%
എറണാകുളം- 50.1%
Local Body Elections LIVE :പോളിങ് 40 ശതമാനം കടന്നു
ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള്‍ പ്രകാരം 7 ജില്ലകളിലായി ആകെ പോളിങ് 40.34 ശതമാനമാണ്.
പോളിങ് (12.30PM)
തിരുവനന്തപുരം- 37.17%
കൊല്ലം- 40.92%
പത്തനംതിട്ട- 39.63%
ആലപ്പുഴ- 42.54%
കോട്ടയം- 40.62%
ഇടുക്കി- 38.9%
എറണാകുളം- 42.6%
Local Body Elections LIVE :വോട്ടെടുപ്പ് നാലര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 31.86, മുന്നിൽ എറണാകുളം
വോട്ടെടുപ്പ് നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴു ജില്ലകളിലെ ആകെ പോളിങ് 31.86ശതമാനമായി ഉയര്‍ന്നു. എറണാകുളത്തും ആലപ്പുഴയിലുമാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 33.83ശതമാനമാണ് 11.45വരെയുള്ള കണക്കുപ്രകാരം പോളിഹ്.
പോളിങ് ശതമാനം (11.45AM)
തിരുവനന്തപുരം: 29.23%
കൊല്ലം: 32.57%
പത്തനംതിട്ട: 31.37%
ആലപ്പുഴ: 33.81%
കോട്ടയം :31.88%
ഇടുക്കി: 30.33%
എറണാകുളം: 33.83%
Local Body Elections LIVE :എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
Local Body Elections LIVE :രാവിലെ 11 മണിവരെ 26.04 ശതമാനം പോളിങ്
ജില്ലകളിലെ പോളിങ് (11AM)
തിരുവനന്തപുരം: 23.91%
കൊല്ലം: 26 . 7%
പത്തനംതിട്ട: 25.73%
ആലപ്പുഴ: 27.74%
കോട്ടയം :26.01%
ഇടുക്കി: 24.54%
എറണാകുളം: 27.59%
Local Body Elections LIVE :ആര്‍ ശ്രീലേഖയുടെ 'പ്രീ പോള്‍ സര്‍വേ' പോസ്റ്റ് വിവാദത്തിൽ നപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ ' പോസ്റ്റ് വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.
Local Body Elections LIVE :കോട്ടയത്ത് കള്ള വോട്ട് ആരോപണം
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം.വില്ലേജ് ഓഫിസിൽ ജോലി ചെയുന്ന മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡി എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.
Local Body Elections LIVE :പത്തുമണിവരെ 21.78 ശതമാനം പോളിങ്
പോളിങ് ശതമാനം: 21.78% 10.10 AM
തിരുവനന്തപുരം- 20.01%
കൊല്ലം- 22.06%
പത്തനംതിട്ട- 21.55%
ആലപ്പുഴ- 23. 19%
കോട്ടയം- 21.72%
ഇടുക്കി- 20.21%
എറണാകുളം- 23. 12%
Local Body Elections LIVE :തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് എംഎ ബേബി
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും എംഎ ബേബി പറഞ്ഞു.തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്.പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകും.ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ട്.

Local Body Elections LIVE :രാവിലെ പത്തുവരെ 15.25% പോളിങ്
പോളിങ് ശതമാനം: 15.25% 10.00AM
തിരുവനന്തപുരം- 13.94 കൊല്ലം- 15.52 പത്തനംതിട്ട- 15.03 ആലപ്പുഴ- 16.37 കോട്ടയം- 15.13 ഇടുക്കി- 14.05 എറണാകുളം-16.23
Local Body Elections LIVE :9.30വരെ 7 ജില്ലകളിലായി 14.95% പോളിങ്
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ രാവിലെ 9.30വരെ ഏഴു ജില്ലകളിലായി 14.95% പോളിങ്.
ജില്ലകളിലെ പോളിങ് ശതമാനം (9.30വരെ)
തിരുവനന്തപുരം:13.75%
കൊല്ലം:15.27%
പത്തനംതിട്ട:14.87%
ആലപ്പുഴ:16.5%
കോട്ടയം:14.99%
ഇടുക്കി:13.78%
എറണാകുളം:15.92%
Local Body Elections LIVE :കൊല്ലം ജില്ലയിലെ വോട്ടിംഗ് ശതമാനം (രാവിലെ 9:30)
കൊല്ലം ജില്ലയിലെ വോട്ടിംഗ് ശതമാനം (രാവിലെ 9:30)
ജില്ല - 15.29%
കോർപ്പറേഷൻ- 12.31%
നഗരസഭ
1. പരവൂർ- 15.66 % 2. പുനലൂർ- 14% 3. കരുനാഗപ്പള്ളി- 14% 4. കൊട്ടാരക്കര- 15.62%
ബ്ലോക്കുകൾ
1. ഓച്ചിറ- 16.64% 2. ശാസ്താംകോട്ട- 15.71% 3. വെട്ടിക്കവല- 15.92% 4. പത്തനാപുരം- 15.66% 5. അഞ്ചൽ- 15.34 % 6. കൊട്ടാരക്കര- 16.19% 7. ചിറ്റുമല- 15.09% 8. ചവറ- 14.82% 9. മുഖത്തല- 16 % 10. ചടയമംഗലം- 16.57 % 11. ഇത്തിക്കര- 16.12%