തെരഞ്ഞെടുപ്പിൽ രാഹുലിന് വേണ്ടി പണിയെടുത്തെന്നും വ്യാജനെന്ന് പലരും പറഞ്ഞപ്പോഴും ചേർത്തുപിടിച്ചെന്നും പ്രീജ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാജനെന്ന കാര്യം ഇപ്പോൾ അനുഭവത്തിലൂടെ തെളിയുകയാണ്‌.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ​ആരോപണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ്. സീറ്റ് നൽകാൻ തയാറാകാതെ തന്നെ ചതിച്ചുവെന്നാണ് പ്രീജ സുരേഷിന്റെ ആരോപണം. തെരഞ്ഞെടുപ്പിൽ രാഹുലിന് വേണ്ടി പണിയെടുത്തെന്നും വ്യാജനെന്ന് പലരും പറഞ്ഞപ്പോഴും ചേർത്തുപിടിച്ചെന്നും പ്രീജ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാജനെന്ന കാര്യം ഇപ്പോൾ അനുഭവത്തിലൂടെ തെളിയുകയാണ്‌. പിരായിരിയിൽ പലയിടത്തും പണം വാങ്ങിയാണ് നേതൃത്വം സീറ്റ് നൽകിയത്. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ നിന്നും സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകി. എന്നാൽ മറ്റൊരാൾക്ക് നൽകിയെന്നാണ് പ്രീജ സുരേഷിൻ്റെ പരാതി. നേരത്തെ ഇതേ വാർഡിലെ മെമ്പറായിരുന്നു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കൂടിയായ പ്രീജ സുരേഷ്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്