ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വറിനെ നിയമിച്ചു. എറണാകുളം സ്വദേശിയായ പരമേശ്വറിൻ്റെ നിയമ രംഗത്തെ കരിയർ, വിദ്യാഭ്യാസം, അദ്ദേഹം ഭാഗമായ മറ്റ് പ്രധാന കേസുകൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം

ദില്ലി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. സുപ്രീം കോടതയിൽ സംസ്ഥാന സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനായി കേരളം കാതോർത്തിരിക്കുകയാണ്. ശബരിമല യുവതി പ്രവേശന കേസിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് അമിക്കസ് ക്യൂറി. വാദം കേൾക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ അമിക്കസ് ക്യുറിയായി ചീഫ് ജസ്റ്റിസ് നിയമിച്ചത് മുതിർന്ന അഭിഭാഷകൻ കെ പരമേശ്വറിനെയായിരുന്നു. മലയാളിയായ കെ പരമേശ്വർ അമിക്കസ് ക്യൂറിയായി നിരവധി കേസുകളിൽ സുപ്രീംകോടതിക്ക് മുൻപാകെ എത്തിയിട്ടുള്ള അഭിഭാഷകനാണ്.

അഭിഭാഷകൻ കെ പരമേശ്വറിനെ അറിയാം

സുപ്രീംകോടതി സ്വമേധയാ എടുത്ത ശൂചീകരണ തൊഴിലാളികളുമായി ബന്ധപ്പെട്ട കേസിലും രാജ്യത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഗോദവർമ്മൻ തിരുമുൽപാട് കേസിലടക്കം പ്രധാനപ്പെട്ട കേസുകളിൽ അമിക്കസ് ക്യൂറിയാണ് കെ പരമേശ്വർ. ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏറണാകുളം സ്വദേശിയായ കെ പരമശ്വർ കഴിഞ്ഞ ഇരുപത് വർഷമായി സുപ്രീംകോടതിയിൽ തന്റെ പ്രാക്ടീസ് തുടരുന്ന അഭിഭാഷകനാണ്. കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലായിൽ നിന്ന സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കെ പരമേശ്വർ ഹൈദരാബാദിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയത്. 2024 ലാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവിയിലേക്ക് എത്തിയത്. നേരത്തെ ശബരിമല യുവതീ പ്രവേശന ഹർജികളിൽ അഞ്ച് അംഗ ബെഞ്ചിന് മുമ്പാകെ അമിക്കസ് ക്യുറി ആയിരുന്ന സീനിയർ അഭിഭാഷകൻ രാജു രാമചന്ദ്രന് ഒപ്പം പരമേശ്വറും ഉണ്ടായിരുന്നു. സുപ്രീംകോടതി ജഡ്ജി പി എസ് നരസിംഹ, ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർക്കൊപ്പവും കെ പരമേശ്വർ പ്രവർത്തിച്ചിട്ടുണ്ട്.