തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. രാധ (75)ആണ് മരിച്ചത്. മൃതദേഹം കുഴിച്ചിട്ടത് അടുക്കളയിലാണ്. സംഭവത്തിൽ മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
- Home
- News
- Kerala News
- Malayalam News Live: പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ഇന്ന് മൃതദേഹം പുറത്തെടുക്കും
Malayalam News Live: പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ഇന്ന് മൃതദേഹം പുറത്തെടുക്കും

തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം നേതൃതലത്തിൽ ധാരണ. വർക്കല എംഎൽഎ കൂടിയായ ജില്ലാ സെക്രട്ടറി വി. ജോയി വീണ്ടും മത്സരിക്കണോ എന്ന കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്നുചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞതവണ ജയിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. തൊണ്ടിമുതൽ കേസിൽ ആൻറണി രാജു അയോഗ്യനായ സാഹചര്യത്തിലാണിത്. ജനതാദൾ മത്സരിച്ച കോവളം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
Malayalam News Live:പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ഇന്ന് മൃതദേഹം പുറത്തെടുക്കും
Malayalam News Live:ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയായി ഇടുക്കി ജില്ല ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം
ഇടുക്കി ജില്ല ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി. കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേൽക്കൂര തകർന്ന കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്
Malayalam News Live:പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, 'ഒരാള്‍ പോലും വോട്ടര്‍ പട്ടികയിൽ നിന്ന് അകാരണമായി പുറത്താകരുത്'
വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ നല്കാൻ തയ്യാറായവരുടെയെല്ലാം പരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. ഒരാൾ പോലും പട്ടികയിൽ നിന്ന് അകാരണമായി പുറത്താകാതിരിക്കാനാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി