09:29 AM (IST) Feb 17

Malayalam News Live :മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ്

മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് എ സുരേഷ്. വിഡി സതീശൻ നയിക്കുന്ന യു‍ഡിഎഫ് ജാഥയിൽ പങ്കെടുക്കും. 

Read Full Story
09:03 AM (IST) Feb 17

Malayalam News Live :വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്, നില ​ഗുരുതരം

വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ അപകടം. രഥം മറിഞ്ഞ് ഏഴ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read Full Story
08:44 AM (IST) Feb 17

Malayalam News Live :മുതലക്കോടത്ത് കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

Read Full Story
08:24 AM (IST) Feb 17

Malayalam News Live :'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കും'; പയ്യന്നൂർ എംഎൽഎക്ക് മറുപടിയുമായി വി കുഞ്ഞിക്കൃഷ്ണൻ

വെളളൂരിൽ പുരാണം വച്ച് മധുസൂധനൻ നൽകിയ മറുപടികൊണ്ട് ഒരു പ്രയോജനവുമില്ല, രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട് വെളിപ്പെടുത്തൽ ധനരാജിന്റെ കുടുംബത്തെ അപമാനിക്കലല്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Read Full Story
08:02 AM (IST) Feb 17

Malayalam News Live :'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം' - കാന്തപുരം

ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.

Read Full Story
07:09 AM (IST) Feb 17

Malayalam News Live :ശ്രീനാരായണ ധർമ്മാശ്രമത്തിന് ആശ്വാസം - വാട്ടർ ചാർജിനത്തിൽ അടച്ച 29200 രൂപ തിരികെ നൽകുമെന്ന് മന്ത്രി, സൗജന്യ കുടിവെള്ളം നൽകുമെന്ന വാക്ക് പാലിക്കും

ഈടാക്കിയ 29200 രൂപ തിരികെ നൽകുമെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി പ്രതികരിച്ചു.

Read Full Story
07:04 AM (IST) Feb 17

Malayalam News Live :റഫാൽ വിമാന നിർമാണം - ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും

ഇന്ന് പ്രധാനമന്ത്രിയും ഇമ്മാനുവൽ മക്രോണും നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നു വരുമെന്നാണ് വിവരം.

Read Full Story
06:43 AM (IST) Feb 17

Malayalam News Live :രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹാജരായത്. ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്കും ശേഷം വൈകുന്നേരം നാലു മണിക്ക് വിട്ടയച്ചു.

Read Full Story