10:18 PM (IST) Feb 04

Malayalam Live Newsപ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം

Read Full Story
10:12 PM (IST) Feb 04

Malayalam Live Newsഅണ്ടർ പാസ് അനുവദിക്കണമെന്നാവശ്യം, കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്കും പണിമുടക്കും

Read Full Story
09:29 PM (IST) Feb 04

Malayalam Live News28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍

28 സമുദായങ്ങളെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Read Full Story
08:50 PM (IST) Feb 04

Malayalam Live Newsഅങ്കമാലി-എരുമേരി ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം

Read Full Story
07:50 PM (IST) Feb 04

Malayalam Live Newsഅതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്ത് എക്സൈസ്

പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി

Read Full Story
07:26 PM (IST) Feb 04

Malayalam Live Newsഅനിൽ അംബാനി ഗ്രൂപ്പ് ലോൺ തട്ടിപ്പ് കേസ് - അന്വേഷണത്തിൽ അകാരണമായ കാലതാമസം; ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമർശനം

അനിൽ അംബാനി ഗ്രൂപ്പ് നടത്തിയ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം. ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമർശിച്ചു.

Read Full Story
07:07 PM (IST) Feb 04

Malayalam Live Newsവിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരി മരിച്ച നിലയിൽ, കൊലപാതകം ആരോപിച്ച് പ്രതിശ്രുത വരൻ; ദുരഭിമാനക്കൊലയെന്ന് ആരോപണം

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് ആരോപണം. തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story
06:54 PM (IST) Feb 04

Malayalam Live Newsപാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി

1980കളിലും 90കളിലുമായി മലയാളത്തിൽ 500 ഓളം ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വെങ്കിടേഷിന്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Read Full Story
06:44 PM (IST) Feb 04

Malayalam Live News`രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓ‍ഡിറ്റ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി'; വീണ്ടും വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടെന്നും പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
06:17 PM (IST) Feb 04

Malayalam Live Newsമണിപ്പൂരില്‍ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചെയ്തി അധികാരമേറ്റു

മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു

Read Full Story
06:03 PM (IST) Feb 04

Malayalam Live News'ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതം, ഡിജിപിക്ക് പരാതി നൽകി'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ

ഇന്ന് വക്കീൽ നോട്ടീസ് നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു. മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകും. കർഷക സമരവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്.

Read Full Story
05:58 PM (IST) Feb 04

Malayalam Live Newsആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്

ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Read Full Story
05:27 PM (IST) Feb 04

Malayalam Live Newsഎയർ​ഗണ്ണുമായി ആശുപത്രിയിലെത്തി രോ​ഗിയുടെ പരാക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തി, കുന്നന്താനം സ്വദേശി പിടിയിൽ

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി.

Read Full Story
05:11 PM (IST) Feb 04

Malayalam Live Newsസ്ഥിരമായ ഭരണകൂടങ്ങളില്ലെന്നും ഉണ്ടായിട്ടില്ലെന്നും കമൽഹാസൻ, രാജ്യസഭയിലെ ആദ്യ പ്രസംഗത്തില്‍ ആ‌ഞ്ഞടിച്ചു, 'ജനാധിപത്യത്തിൽ ആരെയും കീഴടക്കാനാകില്ല'

രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം

Read Full Story
05:11 PM (IST) Feb 04

Malayalam Live News`നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ പങ്കെടുക്കാൻ വൻ ജനാവലി

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്

Read Full Story
04:43 PM (IST) Feb 04

Malayalam Live Newsകോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം, സമയബന്ധിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായി

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിന് സമീപം തീപിടുത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി

Read Full Story
03:59 PM (IST) Feb 04

Malayalam Live Newsനാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ കടിയേറ്റു; ഇന്നലെ മൂന്നര വയസുകാരിയെയും നായ ആക്രമിച്ചു

നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാനക്കാരുടെ മൂന്നര വയസുള്ള കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യുപി സ്വദേശിയായ മൂന്നരവയസുകാരി ജാനി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.

Read Full Story
03:58 PM (IST) Feb 04

Malayalam Live Newsമണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിം​ഗ് സ്ഥാനം ഏൽക്കും.

Read Full Story
03:26 PM (IST) Feb 04

Malayalam Live Newsഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മിന്നായം പോലെ പാഞ്ഞെത്തിയ ബൈക്ക്, നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്.

Read Full Story
02:55 PM (IST) Feb 04

Malayalam Live Newsതിരുവനന്തപുരം ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും - മേയർ വി വി രാജേഷ്

തിരുവനന്തപുരം ​ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുമെന്ന് മേയർ വി വി രാജേഷ്. ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും.

Read Full Story