ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ടര് രാജീവര് ജയിലിൽ. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു.താൻ നിരപരാധിയാണെന്നായിരുന്നു രാജീവരുടെ പ്രതികരണം
- Home
- News
- Kerala News
- Malayalam News Live: കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
Malayalam News Live: കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.
Malayalam News Live: കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
Malayalam News Live: പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ
കർണാടകയിലെ നഞ്ചൻകോട് പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളിയ ഭാര്യയെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തി. സുധ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Malayalam News Live: മോശം പരാമര്‍ശം നടത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യണം; സാനിറ്ററി നാപ്കിനുകള്‍ ഉയര്‍ത്തിപ്പിടിച്ച് തുമ്പ കോളേജിൽ പ്രതിഷേധ സമരം
വിദ്യാർത്ഥിനികൾക്കെതിരായ മോശം പരാമർശം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് കോളേജിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധം
Malayalam News Live: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം; നിര്‍ണായക നടപടിയുമായി ഹൈക്കോടതി, ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ അധികാരം റദ്ദാക്കി
ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ണായക നടപടി.
Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, 'പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതം'
ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് ചോദിച്ച കുമ്മനം രാജശേഖരൻ, പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും പറഞ്ഞു.
Malayalam News Live: 'ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി'; സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ, തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റും
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ട്
Malayalam News Live: ശബരിമല സ്വർണക്കൊള്ള - തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കട്ടിളപ്പാളി കേസിൽ. ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.
Malayalam News Live: കേരളത്തിലെ ആദ്യ തന്ത്രി കുടുംബം; താഴമൺ കുടുംബാംഗങ്ങളെ അയ്യപ്പ ഭക്തർ കണ്ടത് ദൈവതുല്യരായി
താഴമൺ-തരണനല്ലൂർ കുടുംബങ്ങളെ പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. കടൽ കടന്നപ്പോൾ താഴെ മണ്ണ്കണ്ട ബ്രാഹ്മണ കുടുംബം പിന്നെ അറിയപ്പെട്ടത് താഴമൺ കുടുംബമെന്നാണ്.
Malayalam News Live: വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; സംഭവം ഇടുക്കിയിൽ
വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. ഇടുക്കി അടിമാലിയിൽ വെച്ചാണ് സംഭവം. കൊട്ടാരക്കര സ്വദേശി ഷിജി ആണ് പിടിയിലായത്.
Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് സണ്ണി ജോസഫ്; 'നടന്നത് തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടം'
തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Malayalam News Live: ചിന്നക്കനലാൽ ഭൂമി കേസ്; മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്, ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം
ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്‍റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്
Malayalam News Live: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് സഞ്ചാരികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു ആസ്ട്രനോട്ടിന് ഗുരുതര ആരോഗ്യപ്രശ്നമെന്ന് നാസ. പ്രശ്നം കാരണം ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തേ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും തീരുമാനിച്ചു
Malayalam News Live: തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ, പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ല
ശബിമല സ്വർണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാൻ ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ
Malayalam News Live: അതിർത്തി കടന്നും പ്രണയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; 'വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ല'
തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി
Malayalam News Live: ശബരിമല സ്വർണക്കൊള്ള - എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ
തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
Malayalam News Live: പാലക്കാട്ട് എ തങ്കപ്പനെതിരെ പോസ്റ്റ്; പൊലീസിൽ പരാതി നൽകി കോൺഗ്രസ്, 'പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണം'
ഇന്ന് രാവിലെയാണ് ഡിസിസി ഓഫീസിന് മുന്നിൽ എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതി.
Malayalam News Live: ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പ്, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി; 'തദ്ദേശ തെരഞ്ഞെടുപ്പിലേത് സവിശേഷ സാഹചര്യം'
ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്
Malayalam News Live: സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെ റോഡിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലീസ്
കോഴിക്കോട് നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയ ഉടനെയായിരുന്നു സ്ഫോടനം നടന്നത്.
Malayalam News Live: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
Malayalam News Live: പ്രസവാനന്തരം യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ തുണി മെഡിക്കൽ കോളേജിലേത് തന്നെ, പ്രാഥമിക റിപ്പോർട്ടിൽ വിവരം
പ്രസവാനന്തരം ശരീരത്തില്‍ തുണി കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒആർ കേളു