11:54 PM (IST) Mar 14

Malayalam news liveഇരട്ട കണക്ഷന് പൂട്ടിട്ട് കേന്ദ്രം, പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി; പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി സിലിണ്ടറില്ല, സറണ്ടർ ചെയ്യണം

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനുള്ള ഉപഭോക്താക്കൾക്ക് ഇനി എൽപിജി സിലിണ്ടർ ലഭിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ ഇരട്ട കണക്ഷനുള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും പുതിയ നിയമം നിർദ്ദേശിക്കുന്നു. പാചകവാതക പ്രതിസന്ധി ലഘൂകരിക്കാനാണ് ഈ നടപടി

Read Full Story
11:37 PM (IST) Mar 14

Malayalam news liveപുടിൻ ഉത്തരവിട്ടു, ഇറാന് വേണ്ടി റഷ്യൻ ഐഎൽ 76 വിമാനം പറന്നെത്തി, അസർബൈജാനിൽ 13 ടൺ മരുന്നുകളടക്കം എത്തിച്ചു; മാനുഷിക സഹായമെത്തിച്ച ആദ്യ രാജ്യം

ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളിൽ പ്രതിസന്ധിയിലായ ഇറാന് മാനുഷിക സഹായവുമായി റഷ്യ. പ്രസിഡന്റ് പുടിന്റെ നിർദ്ദേശപ്രകാരം 13 ടണ്ണിലധികം മരുന്നുകളുമായി റഷ്യൻ ഐഎൽ 76 വിമാനം അസർബൈജാനിലെത്തി. കൂടാതെ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്, ഐഎഇഎ മേധാവി റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി ആണവ നിലയങ്ങളുടെ സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തു.
Read Full Story
10:53 PM (IST) Mar 14

Malayalam news liveവിവാഹ സങ്കൽപ്പം, രാത്രി ജിവിതം, സിനിമ, ജുഡീഷ്യറി; മാറുന്ന കാലത്തെ കേരളത്തിന്‍റെ ചർച്ചാവേദിയായി ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ സമിറ്റ്

കൊച്ചിയിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള സമ്മിറ്റ്, കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങൾക്കുള്ള ഒരു പ്രധാന ചർച്ചാവേദിയായി. മാറുന്ന വിവാഹ സങ്കൽപ്പങ്ങൾ, കൊച്ചിയുടെ രാത്രി ജീവിതം, സിനിമ, ജുഡീഷ്യറിയിലെ മാറ്റങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി. യുവതലമുറയെ ആകർഷിക്കുന്ന മാറ്റങ്ങൾ കേരളത്തിൽ ആവശ്യമാണെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു

Read Full Story
10:41 PM (IST) Mar 14

Malayalam news liveവീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ 4 പവൻ മാല കവർന്നോടി ആറ്റിൽ ചാടി; കൂടി ചാടി പൊലീസ്, പ്രതി പിടിയിൽ

ആറ്റിൽ നിന്ന് പ്രതിയെ പൊക്കിയെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല. കുറുന്താർ സ്വദേശിയാണ് പ്രതി രാജേഷ്.

Read Full Story
10:27 PM (IST) Mar 14

Malayalam news live'ഐ സി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കരുത്'; ക്രിമിനൽ മനസുള്ളയാളെന്ന് എൻഎം വിജയന്റെ മരുമകൾ പത്മജ

കോൺഗ്രസ് വാഗ്ദാനം ചെയ്ത ഒന്നര കോടി ഇനിയും നൽകാൻ ഉണ്ടെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story
10:04 PM (IST) Mar 14

Malayalam news liveഇന്ത്യക്ക് എൽപിജി ആശ്വാസം, 93000 മെട്രിക് ടൺ എൽപിജിയുമായി മറ്റന്നാൾ ശിവാലികും നന്ദ ദേവിയും എത്തും; ഹോർമൂസിൽ ശേഷിക്കുന്നത് 22 ഇന്ത്യൻ എണ്ണ കപ്പലുകൾ!

93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക്, നന്ദ ദേവി എന്നീ ഇന്ത്യൻ ടാങ്കറുകൾ ഇറാന്‍റെ സഹായത്തോടെ ഹോർമുസ് കടലിടുക്ക് കടന്നു. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നുണ്ടായ ഈ നീക്കം ഇന്ത്യക്ക് വലിയ ആശ്വാസം നൽകുന്നു. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്നും മറ്റ് 22 കപ്പലുകൾക്കായി ചർച്ച തുടരുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

Read Full Story
09:44 PM (IST) Mar 14

Malayalam news liveഅലുവ അതുൽ കൊലപാതകം; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു

പ്രതികൾ സഞ്ചരിച്ച വാ​ഹനവും പൊലീസ് പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും കമ്മീഷണർ വ്യക്തമാക്കി.

Read Full Story
09:40 PM (IST) Mar 14

Malayalam news liveകോളേജ് ബസ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിൻ ഇടിച്ചു, 25 വിദ്യാർഥികൾക്ക് പരിക്ക്; നടുങ്ങി കരൂർ, അപകടത്തിൽ അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിലെ കരൂരിൽ അൺമാൻഡ് ലെവൽ ക്രോസ്സ് മുറിച്ചുകടക്കുകയായിരുന്ന കോളേജ് ബസിൽ ചരക്ക് ട്രെയിൻ ഇടിച്ച് 25 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സ്വകാര്യ റെയിൽവേ ലൈനിൽ നടന്ന അപകടത്തിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read Full Story
09:24 PM (IST) Mar 14

Malayalam news liveതിരുവനന്തപുരം അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളിൽ മാര്‍ച്ച് 14 മുതൽ 17 വരെ ജലവിതരണം മുടങ്ങും

നാലാഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഈ ഭാഗത്തേക്കുള്ള വാൽവ് അടച്ചു.

Read Full Story
08:56 PM (IST) Mar 14

Malayalam news liveലോകത്തെ ഞെട്ടിച്ച് ട്രംപ്, 'ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും', സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നിർണ്ണായക നീക്കത്തിനായി യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സൈനിക സഹായവും തേടിയിട്ടുണ്ട്. ട്രംപിന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിക്കുകയും ലോകത്തെ ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്

Read Full Story
08:25 PM (IST) Mar 14

Malayalam news live'സുധാകരനെ അങ്ങനെ വിളിക്കരുത്', ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ; 'സഖാവ് പ്രയോഗം ഇനി വേണ്ട', ശീലം കൊണ്ട് സംഭവിച്ചതെന്ന് മറുപടി

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ സി പി എം നടത്തിയ പ്രതിഷേധത്തിനിടെ, അദ്ദേഹത്തെ 'സഖാവ്' എന്ന് വിശേഷിപ്പിച്ച ജില്ലാ സെക്രട്ടറിയെ പ്രവർത്തകർ തിരുത്തി. വർഗവഞ്ചകനായ സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ, ശീലം കൊണ്ട് സംഭവിച്ചതാണെന്ന് സെക്രട്ടറി വിശദീകരിച്ചു

Read Full Story
07:30 PM (IST) Mar 14

Malayalam news live'നാണം ഉണ്ടോടാ സുധാകരാ...', ജന്മനാട്ടിൽ സുധാകരന്‍റെ വീടിന് മുന്നിലൂടെ സിപിഎം ബഹുജന മാർച്ച്; പൊതുസമ്മേളനത്തിൽ രൂക്ഷ വിമർശനം അഴിച്ചുവിട്ട് നേതാക്കൾ

ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സിപിഎം ആലപ്പുഴയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. സുധാകരന്‍റെ വീടിന് മുന്നിലൂടെ കടന്നുപോയ മാർച്ചിലും തുടർന്നുള്ള പൊതുസമ്മേളനത്തിലും നേതാക്കൾ അദ്ദേഹത്തിനെതിരെ വർഗവഞ്ചന, അധികാര മോഹം തുടങ്ങിയ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു

Read Full Story
06:36 PM (IST) Mar 14

Malayalam news liveകേരളത്തിന്‍റെ അഭിമാനം, രാജ്യമാകെ പടരാൻ വാട്ടർ മെട്രോ! 11 സംസ്ഥാനങ്ങൾ അടക്കം രാജ്യത്തെ 18 കേന്ദ്രങ്ങളിൽ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിന്‍റെ അഭിമാനമായ വാട്ടർ മെട്രോ മാതൃക രാജ്യവ്യാപകമാക്കാൻ കെഎംആർഎൽ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങൾ ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിൽ കേരളത്തിലെ ആലപ്പുഴയിലും കൊല്ലത്തും വാട്ടർ മെട്രോയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി

Read Full Story
06:26 PM (IST) Mar 14

Malayalam news liveശബരിമല യുവതി പ്രവേശനം - വ്യക്തമായ നിലപാട് പറയാതെ കേരളം - സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

പുറത്തുള്ളവർക്ക് മതാചാരത്തെ പൊതു താത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ല. വിഷയം പഠിക്കാൻ സമിതി വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി സ്റ്റാൻഡിം​ഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്.

Read Full Story
06:11 PM (IST) Mar 14

Malayalam news liveഅതുലിന്റെ കൊലപാതകത്തിന് പിന്നിൽ 'കടത്തൂർ സംഘ'മെന്ന് സംശയം, ജിം സന്തോഷിനെ കൊന്നത് 2025 മാർച്ചിൽ, വാഹനമോടിച്ച് കൂട്ടുപ്രതിക്കും വെട്ടേറ്റു

4 പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തലക്കാണ് കൂടുതൽ വെട്ടിയത്. തലയോട്ടി പിളർന്നതിനെ തുടർന്നാണ് മരണം.

Read Full Story
05:32 PM (IST) Mar 14

Malayalam news live'ഷെയിം ഓൺ ആൾ ഓഫ് യു', വൈരമുത്തുവിന്‍റെ ജ്ഞാനപീഠത്തിൽ ആളിക്കത്തി ചിന്മയിയുടെ രോഷം; 'ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന ഇന്ത്യൻ സർക്കാർ'

കവി വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ലൈംഗിക വേട്ടക്കാരനെ ഇന്ത്യൻ സർക്കാരും ചലച്ചിത്ര ലോകവും സംരക്ഷിക്കുകയാണെന്ന് ചിന്മയി ആരോപിച്ചു. വൈരമുത്തുവിനെതിരെ 'മീ ടൂ' ആരോപണം ഉന്നയിച്ച ചിന്മയി, ഈ പുരസ്കാര പ്രഖ്യാപനം ലജ്ജാകരമാണെന്നും എക്സിലൂടെ കുറിച്ചു

Read Full Story
05:13 PM (IST) Mar 14

Malayalam news live`ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനാക്കി നിർത്തൂ'; പിന്തുണയുമായി ജനകീയ മുന്നണി യോഗം

ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനാക്കി നിർത്തിയാൽ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഉപ്പളയിൽ ജനകീയ മുന്നണി യോഗം. എൽഡിഎഫും യുഡിഎഫും മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർഥികളെ ഒരു കാരണവശാലും നേതാക്കൾ പറഞ്ഞു. 

Read Full Story
05:05 PM (IST) Mar 14

Malayalam news liveപാനിക്ക് ആകേണ്ട, 40000 മെട്രിക് ടൺ എൽപിജിയുമായി 'ശിവാലിക്ക്' ഉടനെത്തും, രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 31% വർധന, പാനിക്ക് ബുക്കിംഗ് വേണ്ടെന്നും കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു. ഉൽപ്പാദനം 31% വർധിച്ചതായും, പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. പേർഷ്യൻ ഗൾഫിൽ നിന്നുള്ള രണ്ട് ഇന്ത്യൻ കപ്പലുകൾ ഉടൻ സുരക്ഷിതമായി തീരത്തെത്തുമെന്നും കേന്ദ്രം അറിയിച്ചു

Read Full Story
04:14 PM (IST) Mar 14

Malayalam news liveരോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം; ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ

ഇതിന് പിന്നാലെ ചുരം ഇറങ്ങി വരുമ്പോഴാണ് ആത്മഹത്യാ ശ്രമം. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലാണ് ഇയാൾ ചാടിയത്.

Read Full Story
03:53 PM (IST) Mar 14

Malayalam news liveപെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി - പെട്രോളിയം മന്ത്രാലയം

തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Read Full Story