12:00 AM (IST) Jan 16

Malayalam News Live: കൊയിലാണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

രണ്ടു ദിവസമായി ഇയാൾക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്.

Read Full Story
11:49 PM (IST) Jan 15

Malayalam News Live: ശമ്പള വർധനവിനെ ചൊല്ലി തർക്കം; സുഹൃത്തുക്കളുമായെത്തി ​ഗ്രാഫിക് സ്ഥാപനം അടിച്ചു തകർത്ത് യുവാവ്, മൂന്ന് പേർ അറസ്റ്റിൽ

നിലമ്പൂരിലെ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുൻ ജീവനക്കാരനടക്കം മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയതു.

Read Full Story
10:50 PM (IST) Jan 15

Malayalam News Live: മമത ബാനർജിക്ക് തിരിച്ചടി; ഇഡി റെയ്‍ഡ് തടസപ്പെടുത്തിയ കേസ്; മമതയ്ക്ക് സുപ്രീം കോടതി നോട്ടീസ്, മമത മോഷണം നടത്തിയെന്ന് ഇഡി

കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയും ഐപാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയും ഓഫീസും ഇഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

Read Full Story
10:04 PM (IST) Jan 15

Malayalam News Live: കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും

കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. വടക്കാഞ്ചേരി ബസ് സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിൽ ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം

Read Full Story
09:53 PM (IST) Jan 15

Malayalam News Live: ബിഹാറില്‍ നിലം പരിശായ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം; ആറ് എംഎൽഎമാർ എൻഡിഎയിലേക്ക്, അനുനയശ്രമങ്ങൾ പാളുന്നു

വോട്ട് ചോരി ആരോപണവുമായി ബിഹാറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് നിലം പരിശായ കോണ്‍ഗ്രസിന് ഇരട്ട പ്രഹരം. മുഴുവന്‍ എംഎല്‍എമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ നീക്കം തുടങ്ങി

Read Full Story
09:45 PM (IST) Jan 15

Malayalam News Live: കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും; പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി

പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

Read Full Story
09:30 PM (IST) Jan 15

Malayalam News Live: വീടുകൾ കയറിയിറങ്ങി ഇടതുമുന്നണി, വിശ്വാസം വീണ്ടെടുക്കൽ ലക്ഷ്യം; വിപുലമായ ഗൃഹ സന്ദർശന പരിപാടികൾക്ക് തുടക്കം

നിയമസഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി വിശ്വാസം വീണ്ടെടുക്കാൻ വീടുകൾ കയറി ഇറങ്ങി ഇടതുമുന്നണി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കളുടെ കുറ്റം തെളിഞ്ഞാൽ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്

Read Full Story
09:28 PM (IST) Jan 15

Malayalam News Live: 'കുടുംബത്തിലെ ജേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റി'; കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി കെഎൻ ബാലഗോപാൽ

കുടുംബത്തിലെ ജേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദു:ഖമുണ്ടെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി ദേഷ്യമില്ല.

Read Full Story
08:21 PM (IST) Jan 15

Malayalam News Live: ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി 46 യാത്രക്കാർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ. 46 തീർത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്

Read Full Story
08:14 PM (IST) Jan 15

Malayalam News Live: പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു; ജാ​ഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജനുവരി ഒന്നു മുതൽ 14 വരെ അനങ്ങനടി പഞ്ചായത്തിൽ മാത്രം 37 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരിമ്പുഴ പഞ്ചായത്തിൽ 12 കേസുകളും ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ 10 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read Full Story
08:11 PM (IST) Jan 15

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പൊലീസ്; പരാതിക്കാരിയെ അധിക്ഷേപിച്ചതിൽ നടപടി

പരാതിക്കാരിയുടെ ചാറ്റുകൾ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തിയാണ് അധിക്ഷേപിച്ചതെന്ന് സൈബർ പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Read Full Story
07:50 PM (IST) Jan 15

Malayalam News Live: അഗളി പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; യുഡിഎഫ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി കോൺഗ്രസ്

അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൂറുമാറി എൽഡിഎഫ് പിന്തുണയിൽ അഗളി പഞ്ചായത്തധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് അംഗം എൻകെ മഞ്ജു ബിനു പിന്നീട് രാജിവച്ചു.

Read Full Story
07:30 PM (IST) Jan 15

Malayalam News Live: തിരുനാവായ മഹാമാഘ ഉത്സവം; സന്നാഹങ്ങൾക്ക് തിരിച്ചടി, ഭാരതപ്പുഴയിലെ താത്കാലിക പാലം പാടില്ല, നിര്‍മാണം നിര്‍ത്തിവയ്പ്പിച്ച് അധികൃതര്‍

മലപ്പുറം തിരുനാവായയിൽ സംഘടിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരിച്ചടി

Read Full Story
07:07 PM (IST) Jan 15

Malayalam News Live: കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവേ, സംഘത്തിലെ ഒരാൾ പിടിയിൽ

ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്, സംഘത്തിൽപെട്ട ഒരാളെ പേരാവൂർ പൊലീസ് പിടികൂടി.

Read Full Story
06:33 PM (IST) Jan 15

Malayalam News Live: എല്ലാ രാജ്യങ്ങളുടെയും വികസനത്തിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയുമെന്ന് മോദി; 'ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള പുതിയ വഴി തുറക്കേണ്ട സമയം'

കോവിഡ് സമയത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഇന്ത്യ ലോകത്തെ പല രാജ്യങ്ങൾക്കും നൽകിയ സഹായങ്ങൾ എടുത്തു പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിട്ടാണ് മോദി എടുത്തു കാട്ടിയത്.

Read Full Story
06:01 PM (IST) Jan 15

Malayalam News Live: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Read Full Story
05:55 PM (IST) Jan 15

Malayalam News Live: നാസയുടെ അറിയിപ്പ്, ക്രൂ 11 അടിയന്തര മടക്കം വിജയം, ആരോഗ്യ പ്രശ്നമുള്ള ബഹിരാകാശ സഞ്ചാരിയടക്കം എല്ലാവരും സുരക്ഷിതർ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അടിയന്തരമായി തിരിച്ചെത്തിച്ച ക്രൂ-11 ദൗത്യത്തിലെ നാല് സഞ്ചാരികളും സുരക്ഷിതരായി ഭൂമിയിൽ ലാൻഡ് ചെയ്തു. ഒരു സഞ്ചാരിക്കുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നായിരുന്നു ചരിത്രത്തിലാദ്യത്തെ ഈ അടിയന്തര മടക്കം

Read Full Story
05:35 PM (IST) Jan 15

Malayalam News Live: 'കോൺ​ഗ്രസ് വി‌ടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎം' - കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ‍ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാൻ

മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

Read Full Story
05:34 PM (IST) Jan 15

Malayalam News Live: തന്ത്രിക്ക് കുരുക്ക് മുറുകുന്നു; ജയിലിലെത്തി അന്വേഷണ സംഘം, ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക കേസിലും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശുന്നതിലെ ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Read Full Story
05:22 PM (IST) Jan 15

Malayalam News Live: ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ കരസേന സജ്ജം; സേനയുടെ കരുത്ത് തുറന്നുകാട്ടി 78ാംമത് കരസേന ദിനാഘോഷം

ഏത് പരിസ്ഥിതിയിലും രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കാൻ ഇന്ത്യൻ കരസേന സുശക്തമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി. 78ാംമത് കരസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ജയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി

Read Full Story