12:52 PM (IST) Feb 15

Malayalam News Live:ശബരിമല യുവതി പ്രവേശനം - സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്

ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും മന്ത്രി പി രാജീവ്. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ്

Read Full Story
12:47 PM (IST) Feb 15

Malayalam News Live:സ്വിമ്മിംഗ് പൂളിൽ വീണ നാല് വയസുകാരിക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് ചികിത്സയിലിരിക്കെ

സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. സംഭവം എറണാകുളത്ത്

Read Full Story
12:41 PM (IST) Feb 15

Malayalam News Live:പൂരം കലക്കൽ - ഇല്ലാത്ത റിപ്പോർട്ടിനെ ചൊല്ലിയാണ് വിവാദം; അന്നത്തെ ജില്ലാ കളക്ടറെ പ്രതി ചേർത്ത വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി മന്ത്രി കെ രാജൻ

പൂരം കലക്കലിൽ അന്നത്തെ തൃശ്ശൂര്‍ ജില്ലാ കളക്ടർ ആയിരുന്നു ഒന്നാം പ്രതിയെന്ന മുൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി മന്ത്രി കെ രാജൻ. . പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
12:33 PM (IST) Feb 15

Malayalam News Live:എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ല; ആരോ​ഗ്യപ്രശ്നങ്ങളെന്ന് വിശദീകരണം, സതീശന്റെ ജാഥയിലേക്കുമില്ല

ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മണ്ണാർക്കാട് നടക്കുന്ന പരിപാടിയിലാണ് പികെ ശശി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പികെ ശശിയുടെ പ്രതികരണം.

Read Full Story
12:21 PM (IST) Feb 15

Malayalam News Live:ലോൺ ക്ലോസ് ചെയ്ത് തുക വർദ്ധിപ്പിച്ച് നൽകാം, വാഗ്ദാനത്തില്‍ വീണവർ പെട്ടു; തട്ടിപ്പ് സംഘം പിടിയില്‍

ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. കൊട്ടാരക്കരയിലാണ് സംഭവം

Read Full Story
12:15 PM (IST) Feb 15

Malayalam News Live:മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് ആറുമാസമായി കിടപ്പിൽ; തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി സുധാകരൻ

കൂലിപ്പണിക്കിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് കിടപ്പിലായ തൊഴിലാളി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്.ഇടുക്കി കട്ടപ്പനക്കടുത്ത് മേട്ടുക്കുഴി സ്വദേശി സുധാകരന്‍റെ കുടുംബത്തിനാണ് ദുരവസ്ഥ. 

Read Full Story
11:58 AM (IST) Feb 15

Malayalam News Live:ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നം, പിന്നാലെ പുറത്തുനിന്ന് ഒരു സംഘമെത്തി; സ്കൂളില്‍ പത്താം ക്ലാസുകാരന് മർദനം

ആലപ്പുഴ പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്

Read Full Story
11:47 AM (IST) Feb 15

Malayalam News Live:10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ, കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബൈക്ക് നഷ്ടപ്പെട്ടയാൾക്ക് പിന്തുണ

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ

Read Full Story
11:26 AM (IST) Feb 15

Malayalam News Live:കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് എതിർദിശയിലേക്ക് തെന്നി; കെഎസ്ആർടിസി ബസിലിടിച്ച് 5 യുവാക്കൾക്ക് ദാരുണാന്ത്യം

നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്നു ടാറ്റ ഇൻഡിക്ക കാറിൽ സഞ്ചരിച്ചിരുന്നവർ. നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്നാണ് കാർ, എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചത്.

Read Full Story
11:05 AM (IST) Feb 15

Malayalam News Live:കർഷകൻ ഏലിയാസിന് 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നുവെന്ന് സഹോദരൻ; 'വിളയുടെ വിലക്കുറവും കൃഷിനാശവും പ്രതിസന്ധിയിലാക്കി'

12 ഏക്കർ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നതെന്ന് സഹോദരൻ പറഞ്ഞു. ഏലിയാസ് 35 വർഷമായി പച്ചക്കറി കർഷകനാണ്. 12 ഏക്കറിലായിരുന്നു പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നതെന്നും വർക്കി.

Read Full Story
10:55 AM (IST) Feb 15

Malayalam News Live:ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ; 'സമവായം ഉണ്ടാക്കണം, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം'

ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ 

Read Full Story
10:26 AM (IST) Feb 15

Malayalam News Live:മത രാഷ്ട്രവാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയെന്ന് എംവി ഗോവിന്ദൻ; 'സതീശനും കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്'

സമസ്ത കൃത്യമായ മുന്നറിയിപ്പ് യുഡിഎഫിന് നൽകിയിരിക്കുകയാണ്. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നൽകിയതെന്നും എംവി ഗോവിന്ദൻ

Read Full Story
10:24 AM (IST) Feb 15

Malayalam News Live:ഡാൻസ് കളിക്കാൻ അനുവദിച്ചില്ല, ക്ഷേത്രോത്സവത്തിനിടെ ഗാനമേള ട്രൂപ്പിന്‍റെ സ്പീക്കറുകളും ഉപകരണങ്ങളും തല്ലിതകര്‍ത്തു

ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ മദ്യപിച്ചെത്തിയ സംഘം ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭ

Read Full Story
10:11 AM (IST) Feb 15

Malayalam News Live:'ചേട്ടാ ഞാൻ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്'; കണ്ണ് നനയിച്ച് ആലിന്‍റെ അച്ഛൻ

വാഹനാപകടത്തല്‍ പെട്ട് ചികിത്സയിലിരിക്കെ മരിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍റെ അച്ഛന്‍റെ വാക്കുകൾ കണ്ണു നനയിക്കുന്നത്

Read Full Story
09:37 AM (IST) Feb 15

Malayalam News Live:'വിദേശനയം രാജ്യ താല്‍പ്പര്യം മുൻനി‌ർത്തി', താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ മറ്റന്നാൾ; മോദി പങ്കെടുത്തേക്കില്ല, പകരം ആളെ അയക്കും

ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഫെബ്രുവരി 17-ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്

Read Full Story
09:18 AM (IST) Feb 15

Malayalam News Live:സർക്കാരിനോട് ഇടഞ്ഞ പ്രേംകുമാറിൻ്റെ അതൃപ്തി മുതലെടുക്കാൻ കോൺ​ഗ്രസ്; നടനുമായി ചർച്ച നടത്തി കോൺ​ഗ്രസ് നേതാക്കൾ

നടൻ പ്രേം കുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ അതൃപ്തനാണ് പ്രേംകുമാർ.

Read Full Story
09:09 AM (IST) Feb 15

Malayalam News Live:കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു, സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് സൂചന

കണ്ണൂര്‍ ചെറുപുഴയില്‍ കർഷകൻ ആത്മഹത്യ ചെയ്തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്

Read Full Story
08:39 AM (IST) Feb 15

Malayalam News Live:ചോറ്റാനിക്കരയിലെ 16 കാരിയുടെ മരണം; കൊറിയൻ ഭാഷ പഠിക്കാൻ മകൾ ആഗ്രഹിച്ചിരുന്നുവെന്ന് അച്ഛൻ, 'ആരോ കബളിപ്പിച്ചതാവാം'

മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്ന് മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നുണ്ടെന്നും താൻ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താവാം മകളുടെ മരണമെന്നും അച്ഛൻ പറഞ്ഞു.

Read Full Story
08:31 AM (IST) Feb 15

Malayalam News Live:ശബരിമല കൊടിമര പുനര്‍നിര്‍മാണം; മൊഴി നൽകാൻ തയ്യാറെന്ന് സുരേഷ് ഗോപി, മൊഴി നൽകി ഷാജി കൈലാസും രഞ‌്ജി പണിക്കരും

കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതിൽ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകി. മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു.

Read Full Story
08:20 AM (IST) Feb 15

Malayalam News Live:ഹൃദയങ്ങളിൽ ആലിൻ, കണ്ണീരോടെ യാത്രാമൊഴിയേകാൻ കേരളം, നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദര്‍ശനം

അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി വിട പറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴിയേകാൻ കേരളം. നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദര്‍ശനം ആരംഭിച്ചു. വൈകിട്ട് നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിലാണ് സംസ്കാരം

Read Full Story