07:12 AM (IST) Feb 16

Malayalam News Live :ശബരിമല സ്വർണക്കൊള്ള - ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വിഎസ്എസ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ശബരിമലയിൽ ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്ഐടി നിഗമനം. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്.

Read Full Story
05:59 AM (IST) Feb 16

Malayalam News Live :തൊണ്ടിമുതൽ കേസ് - ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

തൊണ്ടിമുതൽ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഉപഹര്‍ജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്.

Read Full Story
05:46 AM (IST) Feb 16

Malayalam News Live :സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം

സംസ്ഥാനത്ത് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ.

Read Full Story
05:32 AM (IST) Feb 16

Malayalam News Live :ശബരിമല സ്വർണ്ണക്കൊള്ള: കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടരും. കൽപേഷ്, എസ് ജയശ്രീ എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും.

Read Full Story