01:00 PM (IST) Feb 22

Malayalam news live'വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് 2014ൽ മോദിയോട് പറഞ്ഞു'; സുരേഷ് ഗോപി

വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു

Read Full Story
12:23 PM (IST) Feb 22

Malayalam news liveഅസമിൽ കോൺ​ഗ്രസിന് തിരിച്ചടി - മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനാക്കിയതടക്കം എഐസിസിയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഭൂപന്‍ ബോറ പാര്‍ട്ടി വിട്ടത്.

Read Full Story
12:19 PM (IST) Feb 22

Malayalam news live'ബോധപൂർവ്വം ആരോ​ഗ്യമന്ത്രിയെ ലക്ഷ്യം വെക്കുന്നു, വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും'; ആരോഗ്യമന്ത്രിയെ പിന്തുണച്ച് സജി ചെറിയാൻ

റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Read Full Story
12:14 PM (IST) Feb 22

Malayalam news liveതന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ​ഗോവിന്ദൻ; തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ‌. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ‌

Read Full Story
11:57 AM (IST) Feb 22

Malayalam news live'ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു, ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും'; മൻ കി ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read Full Story
11:32 AM (IST) Feb 22

Malayalam news liveആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും; ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ.

Read Full Story
11:18 AM (IST) Feb 22

Malayalam news live'ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു'; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം

ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Full Story
10:31 AM (IST) Feb 22

Malayalam news liveതെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമെന്ന് രമേശ് ചെന്നിത്തല; 'രാഷ്ട്രീയ ഇടപെടൽ ഉണ്ടായി'

എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചെന്നിത്തല. തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Full Story
10:04 AM (IST) Feb 22

Malayalam news liveയുവതിയോട് ആൺസുഹൃത്തിന്റെ കൊടുംക്രൂരത, ശരീരത്തിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി, ദില്ലി സ്വദേശി അറസ്റ്റിൽ, യുവതി ​ഗുരുതരാവസ്ഥയിൽ

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Read Full Story
09:20 AM (IST) Feb 22

Malayalam news liveഹില്‍ ഹൈവേ റണ്‍; മിലിന്ദ് സോമന്‍ ഓടിയത് 20കിലോമീറ്റർ ദൂരം, കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു

രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമൻ ഓടിയത്. ഓട്ടം ചപ്പാത്തിൽ സമാപിച്ചു.

Read Full Story
08:15 AM (IST) Feb 22

Malayalam news live'ലൂസടിച്ച്' ഫയർഫോഴ്സ്, 'ഓപ്പറേഷൻ സുഭാഷ്' സക്സസ്, കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു, തുള്ളിച്ചാടി നാട്ടുകാര്‍

കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ രക്ഷിച്ചു. ഫയർഫോഴ്സിന്റെ രക്ഷാദൗത്യമാണ് വിജയം കണ്ടത്. ഫയർഫോഴ്സ് സംഘം മുകളിലേക്ക് കയറിയാണ് പൂച്ചയെ താഴെയിറക്കിയത്. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു. പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. ക്രെയിൻ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം.

08:14 AM (IST) Feb 22

Malayalam news liveവയറ്റിൽ കത്രിക; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ, പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്

കത്രിക വയറ്റിൽ കുടുങ്ങിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞു. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും.

08:14 AM (IST) Feb 22

Malayalam news liveകുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സൂപ്പർഫാസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

08:14 AM (IST) Feb 22

Malayalam news liveനെടുമങ്ങാട് നവജാത ശിശുവിന്റെ മരണം; സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി, ഡോക്ടർക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്

പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.