11:03 AM (IST) Dec 27

Malayalam news liveഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ

മരിച്ച ഗനവിയുടെ ഭർത്താവ് സൂരജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. സൂരജിന്റെ അമ്മ ജയന്തിയേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗനവിയുടെ മരണത്തിന് പിന്നാലെ ഇരുവരും നാടുവിട്ടിരുന്നു.

Read Full Story
11:00 AM (IST) Dec 27

Malayalam news liveസുബ്രഹ്മണ്യനെതിരായ കേസ് - രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ

എൻ സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് രമേശ് ചെന്നിത്തലയും കെസി വേണു​ഗോപാലും. കേസ് രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റേത് ഇരട്ടത്താപ്പ് ആണെന്നാണ് കെസി വേണു​ഗോപാലിന്റെ പ്രതികരണം. 

Read Full Story
10:19 AM (IST) Dec 27

Malayalam news live'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ

പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും പറഞ്ഞ നിജി, ലാലി ജെയിംസിന് ഗാന്ധിയേയും ബൈബിളിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു മറുപടി നൽകിയത്. വിനയം ഇല്ലാത്ത സേവനം സ്വാർത്ഥതയും അഹന്തയുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.

Read Full Story
09:53 AM (IST) Dec 27

Malayalam news liveവാഹന പരിശോധനയ്ക്കിടെ അപകടം; പരിക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി, യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് വിശദീകരണം

വാഹന പരിശോധനയ്ക്കിടെ അപടത്തിൽ പരിക്കേറ്റ യുവാവിനെ പൊലിസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

Read Full Story
09:53 AM (IST) Dec 27

Malayalam news liveയുഡിഎഫിൽ തർക്കം മുറുകി; പദവി തരാതെ വഞ്ചിച്ചെന്ന് ലീ​ഗ്, പുന്നപ്രയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കും

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുഡിഎഫ് ധാരണതെറ്റിച്ചുവെന്നാണ് ലീഗിൻ്റെ വാദം. വൈസ് പ്രസിഡന്റ്‌ സ്ഥാനം ലീഗിന് നൽകുമെന്നായിരുന്നു ധാരണ. ഇത് തെറ്റിച്ചെന്നാണ് ലീഗ് പറയുന്നത്. 

Read Full Story
09:11 AM (IST) Dec 27

Malayalam news live`കള്ളിമുണ്ടുടുത്ത് ടിവിഎസിൽ യാത്ര ചെയ്യുന്ന ഫോട്ടോ'; ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഫോട്ടോ പങ്കുവെച്ച് ജോസഫ് ടാജറ്റ്

കള്ളിമുണ്ടുടുത്ത് ടിവിഎസിൽ യാത്ര ചെയ്യുന്ന ഫോട്ടോ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. 

Read Full Story
08:44 AM (IST) Dec 27

Malayalam news liveഎറണാകുളം ഡിസിസിയിൽ പൊട്ടിത്തെറി തുടരുന്നു, കലാപക്കൊടി ഉയർത്തി ഉമ തോമസ്; തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു

കൗൺസിലർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കായി അധ്യക്ഷ സ്ഥാനം വീതം വയ്ക്കണമെന്നതാണ് ഉമ തോമസിന്‍റെ ആവശ്യം. എന്നാൽ ഉമയുടെ ആവശ്യം ഡി സി സി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു

Read Full Story
08:34 AM (IST) Dec 27

Malayalam news liveമുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസ് - എൻ സുബ്രഹ്മണ്യനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ എൻ സുബ്രഹ്മണ്യനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും.

Read Full Story
08:15 AM (IST) Dec 27

Malayalam news liveഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'

വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി. 21- വാർഡിൽ നിന്നും വിജയിച്ച സുനിൽ ചവിട്ടുപാടമാണ് ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15-ാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് അംഗമായ സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ച്ചക്കകം എതിർകക്ഷികൾ വാദം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് എൻ നഗരേഷിൻ്റെ നിർദേശം.

08:15 AM (IST) Dec 27

Malayalam news liveശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

08:15 AM (IST) Dec 27

Malayalam news liveഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. അതേസമയം, ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യൽ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു. ഏറെ ദുരൂഹതകൾ മണിക്ക് പന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്. എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം.

08:14 AM (IST) Dec 27

Malayalam news liveമേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'

തൃശൂർ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയർ പദവി ലഭിക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പിയെന്നും ലാലി ജെയിംസ് പറഞ്ഞു. മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യഘട്ട ച‍ർച്ചകളിൽ തൻ്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ തന്നോട് പറഞ്ഞത് മുതിർന്ന കോൺ​ഗ്രസ് നേതാവ് തേറമ്പിൽ രാധാകൃഷ്ണനാണെന്നും ലാലി ജെയിംസ് പറഞ്ഞു. നമസ്തേ കേരളത്തിലാണ് ലാലി ജെയിംസിൻ്റെ ​ഗുരുതര ആരോപണം. ഇന്നലെയാണ് തൃശൂരിൽ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റത്. മേയർ പദവി ലഭിക്കാത്തതിൽ ലാലി ജെയിംസ് അതൃപ്തി രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു.