11:50 PM (IST) Dec 28

Malayalam News live updates വീടിനോട് ചേർന്ന് കോഴിഫാം; ഷെഡിൽ കഞ്ചാവ് വിൽപ്പന സ്ഥിരം, പാലക്കാട് 2 പേർ അറസ്റ്റിൽ

കൊപ്പം പ്രഭാപുരം സ്വദേശി അബ്ദുറഹീം, മണ്ണങ്കോട് സ്വദേശി ഹസ്സൻ എന്നിവരെയാണ് കൊപ്പം പൊലീസ് അറസ്റ്റു ചെയ്തത്. അബ്ദുറഹീമിന് വണ്ടുതറയിൽ കോഴിഫാമുണ്ട്. ഇതിനോട് ചേർന്ന ഷെഡിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഫാമിന് സമീപത്താണ് ഹസൻ്റെ വീട്.

Read Full Story
11:36 PM (IST) Dec 28

Malayalam News live updates 'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്

ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ശക്തമായിരിക്കുമെന്നും മുൻപത്തേതിനേക്കാൾ ശക്തമാണെന്നും മസൂദ് പെസഷ്കിയാൻ. രാജ്യത്ത് ലിംഗപരമായതുൾപ്പെടെ ഒരു വിവേചനവും ഇല്ലെന്നും, ജനങ്ങളോടുള്ള ഐക്യ ആഹ്വാനത്തോടൊപ്പം പ്രസിഡൻ്റ് പറഞ്ഞത് ശ്രദ്ധേയമാണ്. 

Read Full Story
10:37 PM (IST) Dec 28

Malayalam News live updates സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ

പാമ്പനാർ ടൗണിൽ പ്രവർത്തിക്കുന്ന മാത സ്റ്റോർസിൽ വ്യാഴാഴ്ച പുലർച്ചയാണ് കവർച്ച നടന്നത്. സിസിടിവി മറച്ചതിനുശേഷം കട കുത്തിത്തുറക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ചശേഷം പിൻവാതിലിലൂടെ പ്രതി രക്ഷപ്പെട്ടു. 

Read Full Story
10:29 PM (IST) Dec 28

Malayalam News live updates കാര്യവട്ടത്തെ സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി ഇന്ത്യ; തുടർച്ചയായ നാലാം ജയം

ലോകജേതാക്കളുടെ പകിട്ടോടെ തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ വനിതകൾക്ക് 30 റൺസിന്‍റെ തകർപ്പൻ ജയമാണ് സ്വന്തമായത്. തിരുവനനന്തപുരത്ത് തുടർച്ചയായ രണ്ടാം ജയവും പരമ്പരയിലെ തുടച്ചയായ നാലാം ജയവുമാണ് ഹർമനും സംഘവും സ്വന്തമാക്കിയത്

Read Full Story
09:46 PM (IST) Dec 28

Malayalam News live updates ശബരിമല വിവാദവും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തതും തിരിച്ചടിച്ചു; സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ, 'രാഷ്ട്രീയ പ്രചാരണ ജാഥ വേണം'

ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 

Read Full Story
09:33 PM (IST) Dec 28

Malayalam News live updates 'യുഡിഎഫിൽ അ‍ർഹമായ പരിഗണന ലഭിക്കും', നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

യു ഡി എഫിൽ മുന്നണി വിപുലീകരണം ആവശ്യമാണ്. എൽ ഡി എഫിലെ അസംതൃപ്തർ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ വിവരിച്ചു

Read Full Story
08:58 PM (IST) Dec 28

Malayalam News live updates 10000 റൺസിൽ ചരിത്രമെഴുതി സ്മൃതി മന്ദാന! തിരുവനന്തപുരത്ത് സ്മൃതി-ഷെഫാലി വെടിക്കെട്ട്, ശ്രീലങ്കക്കെതിരെ റൺമല തീർത്ത് ഇന്ത്യ

രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരം എന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തമാക്കി. വെറും 280 ഇന്നിങ്സുകളിൽ നിന്നാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്

Read Full Story
07:58 PM (IST) Dec 28

Malayalam News live updates മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം

കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.

Read Full Story
07:37 PM (IST) Dec 28

Malayalam News live updates തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്.

Read Full Story
07:24 PM (IST) Dec 28

Malayalam News live updates കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും സഹൃത്തും കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story
06:59 PM (IST) Dec 28

Malayalam News live updates 'ഇരട്ടത്താപ്പ്', എസ്‍ഡിപിഐ പിന്തുണ തള്ളിയതിൽ കോൺഗ്രസിനും സിപിഎമ്മിനും വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ; 'ബിജെപിയെ നേരിടുന്നതിൽ ആത്മാർത്ഥതയില്ല'

‘തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരരുത് എന്നതിനാലാണ് പലയിടത്തും പിന്തുണ പ്രഖ്യാപിച്ചത്. എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ വൈരുദ്ധ്യം ഉണ്ട്’

Read Full Story
06:55 PM (IST) Dec 28

Malayalam News live updates കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം

സംഭവം വിവാദമായതോടെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി നിർണായക യോഗം വിളിച്ചു. 

Read Full Story
06:50 PM (IST) Dec 28

Malayalam News live updates ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കേസ്; കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനിൽ വീണ്ടും ഹാജരാകും

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനില്‍ വീണ്ടും ഹാജരാകും.

Read Full Story
06:35 PM (IST) Dec 28

Malayalam News live updates നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി. കേന്ദ്ര സര്‍ക്കാരിന്‍റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകും

Read Full Story
05:48 PM (IST) Dec 28

Malayalam News live updates കണ്ണീരണിഞ്ഞ് നാട്, സുഹാന് വിട നൽകി സഹപാഠികളും അധ്യാപകരും, പൊതുദര്‍ശനത്തിനുശേഷം ഖബറടക്കം

പാലക്കാട് ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരന് സുഹാന്‍റെ മൃതദേഹം ഖബറടക്കി. സുഹാന്‍റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാണാതായി 21 മണിക്കൂറിനുശേഷമാണ് സുഹാന്‍റെ മൃതദേഹം കണ്ടെത്തിയത്.

Read Full Story
05:30 PM (IST) Dec 28

Malayalam News live updates പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ

ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടെന്ന് ഹോട്ടലുകാർ പരാതി പറയുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രം​ഗത്തെത്തി. 

Read Full Story
04:58 PM (IST) Dec 28

Malayalam News live updates തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

എൻ സലാവുദീനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോക്ടർ ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2024ലായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.

Read Full Story
04:24 PM (IST) Dec 28

Malayalam News live updates സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ

ജമ്മുകശ്മീരിലെ നിലവിലുള്ള സംവരണ നയത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.

Read Full Story
04:06 PM (IST) Dec 28

Malayalam News live updates മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍

കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് ഇന്നലെ മറ്റത്തൂരിൽ കണ്ടതെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യത്താൽ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രൻ

Read Full Story
03:22 PM (IST) Dec 28

Malayalam News live updates 'ധിക്കാരവും അഹങ്കാരവും അനുവദിക്കില്ല'; ആര്‍ ശ്രീലേഖയ്ക്കെതിരെ മന്ത്രി വി ശിവൻകുട്ടി

വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവൻകുട്ടി. ശ്രീലേഖയുടെ ആവശ്യം ജനാധിപത്യ വിരുദ്ധമാണെന്നും ധിക്കാരവും അധികാരവും അനുവദിക്കില്ലെന്നും ശിവൻകുട്ടി

Read Full Story